Fraud Case: ഭാര്യ അറിയാതെ അക്കൗണ്ടിൽ നിന്നും 1.2 കോടി തട്ടി; ഭർത്താവും കാമുകിയും അറസ്റ്റിൽ
Fraud Case: ജോയിന്റ് ബാങ്ക് അക്കൗണ്ടിൽ നിന്നും ഭാര്യ അറിയാതെ 1.2 കോടി കാമുകിയുടെ അക്കൗണ്ടിലേക്കു മാറ്റിയ കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ.
കായംകുളം: Fraud Case: ജോയിന്റ് ബാങ്ക് അക്കൗണ്ടിൽ നിന്നും ഭാര്യ അറിയാതെ 1.2 കോടി കാമുകിയുടെ അക്കൗണ്ടിലേക്കു മാറ്റിയ കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ.ജോസ് ആണ് അമേരിക്കയിലുള്ള തന്റെ ഭാര്യ അറിയാതെ തന്റെയും ഭാര്യയുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്നും ഈ തട്ടിപ്പ് നടത്തിയത്.
Also Read: Crime News: ഡെലിവറി ബോയിയെ കത്തികാട്ടി കൊള്ളയടിച്ച കേസിൽ മലയാളി ഗുണ്ട ചെന്നൈയിൽ അറസ്റ്റിൽ
സംഭവത്തിൽ സിജുവിനേയും കാമുകിയായ പ്രിയങ്കയേയും പോലീസ് അറസ്റ്റു ചെയ്തു. ഇവരെ രണ്ടുപേരെയും ആലപ്പുഴ പോലീസ് ഡൽഹി എയർപോർട്ടിൽ നിന്നുമാണ് അറസ്റ്റു ചെയ്തത്. സിജുവിന്റെ ഭാര്യ അമേരിക്കയിലെ നഴ്സാണ്. ഇവർ തൃശൂർ സ്വദേശിയാണ്. ഇരുവരുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്നാണ് 1,20,45,000 രൂപ സിജു തന്റെ കാമുകിയായ പ്രിയങ്കയുടെ കായംകുളത്തെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയത്.
Also Read: പാലക്കാട് ജില്ലയിൽ ഇരുചക്രവാഹന യാത്രയ്ക്കും നിയന്ത്രണം
പണം അക്കൗണ്ടിലേക്ക് മാറ്റിയശേഷം ഇരുവരും സ്വന്തം ആവശ്യങ്ങൾക്കായി അതിൽ നിന്നും പണം ഉപയോഗിച്ചുവെന്നും പോലീസ് പറഞ്ഞു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ ഭാര്യ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്തതോടെ ഇവർ നേപ്പാളിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിൽ ഇരുവരേയും എമിഗ്രേഷൻ വിഭാഗം തടഞ്ഞ് പൊലീസിനു കൈമാറുകയായിരുന്നുവെന്നുമാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക