Restrictions On Two Wheeler Travel: പാലക്കാട് ജില്ലയിൽ ഇരുചക്രവാഹന യാത്രയ്ക്കും നിയന്ത്രണം

പാലക്കാട്: Restrictions On Two Wheeler Travel: പാലക്കാട് ജില്ലയിൽ 144 പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുചക്ര വാഹന യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Apr 18, 2022, 07:47 AM IST
  • പാലക്കാട് ജില്ലയിൽ ഇരുചക്ര വാഹന യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി
  • സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റിൽ യാത്ര ചെയ്യാന്‍ പാടുള്ളതല്ല
Restrictions On Two Wheeler Travel: പാലക്കാട് ജില്ലയിൽ ഇരുചക്രവാഹന യാത്രയ്ക്കും നിയന്ത്രണം

പാലക്കാട്: Restrictions On Two Wheeler Travel: പാലക്കാട് ജില്ലയിൽ 144 പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുചക്ര വാഹന യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ  സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല. 

പോപ്പുലര്‍ ഫ്രണ്ട് , ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ (Twin Murder) തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

Also Read: മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്തത്, പാലക്കാട്ടെ കൊലപാതകങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റിൽ യാത്ര ചെയ്യാന്‍ പാടുള്ളതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചിരുന്നു. 

ഏപ്രില്‍ 20ന് വൈകീട്ട് ആറ് മണി വരെയാണ് പാലക്കാട് ജില്ലാ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ഇന്ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.  യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറം സെക്രട്ടറി സി.കൃഷ്ണകുമാർ അറിയിച്ചിട്ടുണ്ട്.  

Also Read: Sreenivasan Murder Case: ശ്രീനിവാസനെ കൊന്നത് സുബൈർ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്നെന്ന് FIR

24 മണിക്കൂറിനിടെ ജില്ലയിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകമാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ കാരണമായത്.  ഏപ്രിൽ 15 ന് എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെയും 16 ന് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനേയുമാണ് വെട്ടിക്കൊന്നത്. രണ്ടും രാഷ്ട്രീയ വൈരാഗ്യമാണെന്ന് പോലീസ് എഫ്‌ഐആറിൽ സൂചിപ്പിച്ചിട്ടുണ്ട്. 

പാലക്കാട്  എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനായ സുബൈറിനെ പട്ടാപ്പകൽ പിതാവിന്റെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ബൈക്കിൽ വരികയായിരുന്ന സുബൈറിനെ കാറിലെത്തിയ അക്രമിസംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.  ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കടയിൽ കയറിയാണ് അക്രമികൾ വെട്ടിയത്. രണ്ട് ബൈക്കിലെത്തിയ 5 പേരാണ് ആക്രമണം നടത്തിയത്.  ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News