Crime: മന്ത്രവാദത്തിന്റെ പേരിൽ വൻ തട്ടിപ്പ്; 55 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു
Witch Craft fraud: കളിയിക്കാവിള സ്വദേശി വിദ്യയാണ് മന്ത്രവാദം നടത്തിയത്. മന്ത്രവാദം നടത്തി കുടുംബത്തിന് നഷ്ടപ്പെട്ടത് 55 പവൻ സ്വർണവും ഒന്നരലക്ഷം രൂപയും.
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളായണിയിൽ മന്ത്രവാദത്തിന്റെ പേരിൽ വൻ കവർച്ച. ദുർമന്ത്രവാദം നടത്തി കുടുംബത്തിന് നഷ്ടപ്പെട്ടത് 55 പവൻ സ്വർണവും ഒന്നരലക്ഷം രൂപയും. കളിയിക്കാവിള സ്വദേശി വിദ്യയാണ് മന്ത്രവാദം നടത്തിയത്. വീട്ടിലുണ്ടായ ദുർമരണങ്ങളാണ് വിശ്വംഭരനെയും മക്കളെയും ദുർമന്ത്രവാദിയുടെ അടുത്ത് എത്തിച്ചത്.
തെറ്റിയോടുദേവി എന്ന് വിളിപ്പേരുള്ള കളിയിക്കാവിളയിലെ ആൾദൈവത്തിന്റെ മുന്നിലെത്തിയ വിശ്വംഭരൻ്റ കുടുംബത്തിന് സഹായവുമായി വെള്ളിയാണിയിലെ വീട്ടിൽ നാലംഗസംഘം എത്തിയിരുന്നു. കഴിഞ്ഞവർഷം ആയിരുന്നു സംഭവം. പകലും രാത്രിയും നീണ്ടുനിന്ന പൂജക്കൊടുവിൽ മന്ത്രവാദിനിയുടെ നിർദ്ദേശപ്രകാരം പണവും ആഭരണങ്ങളും പൂജിച്ച് അലമാരയിൽ വച്ച് പൂട്ടി. മന്ത്രവാദിനി പറയാതെ ഇത് തുറക്കരുതെന്ന് നിർദ്ദേശവും നൽകി. തുറന്നാൽ കരിനാഗം കടിക്കും എന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്.
ALSO READ: Crime: കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച പതിനഞ്ചുകാരന് ക്രൂരമര്‍ദ്ദനം; നാല് പേര്‍ക്കെതിരെ കേസ്
വിദ്യ തെറ്റിയോടുദേവിയായാൽ തമിഴാണ് സംസാരിക്കുക. ഇതിനിടെ വിശ്വംഭരന്റെ പൂജ നടന്ന വീട്ടിൽ വിദ്യ വീണ്ടും എത്തിയിരുന്നു. ബന്ധുവിന്റെ കല്യാണത്തിന് സ്വർണം ആവശ്യമായി വന്നപ്പോഴാണ് വീട്ടുകാർ സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പൂജ കഴിഞ്ഞില്ലെന്നും ശാപം കിട്ടും എന്നുമായിരുന്നു മന്ത്രവാദിനി ഇവരോട് പറഞ്ഞത്. സ്വർണവും പണവും നഷ്ടമായെന്ന് വ്യക്തമായതോടെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് വിശ്വംഭരനും കുടുംബവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...