Crime: കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച പതിനഞ്ചുകാരന് ക്രൂരമര്‍ദ്ദനം; നാല് പേര്‍ക്കെതിരെ കേസ്

Ayiroor police: അയിരൂർ സ്വദേശികളായ നാല് പേർക്കെതിരെ കേസെടുത്തു. എന്നാൽ, സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 09:33 AM IST
  • ഈ മാസം രണ്ടിനാണ് സംഭവം നടന്നത്
  • കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു പതിനഞ്ചുകാരൻ
  • അവിടെയുണ്ടായിരുന്ന സെയ്ദ്, വിഷ്ണു, ഹുസൈന്‍, അല്‍ അമീന്‍ എന്നിവര്‍ കുട്ടിയെ കഞ്ചാവ് ബീഡി വലിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു
Crime: കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച പതിനഞ്ചുകാരന് ക്രൂരമര്‍ദ്ദനം; നാല് പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചതിന് പതിനഞ്ചുകാരനെ ക്രൂരമായി മർദ്ദിച്ച് ലഹരിമാഫിയ. വര്‍ക്കലയിലാണ് സംഭവം. മർദ്ദനത്തെ തുടർന്ന് ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് അവശനിലയിലായ കുട്ടി മെഡിക്കൽ‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ നാല് പേർക്കെതരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അയിരൂർ സ്വദേശികളായ നാല് പേർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ, സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഈ മാസം രണ്ടിനാണ് സംഭവം നടന്നത്. കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു പതിനഞ്ചുകാരൻ. അവിടെയുണ്ടായിരുന്ന സെയ്ദ്, വിഷ്ണു, ഹുസൈന്‍, അല്‍ അമീന്‍ എന്നിവര്‍ കുട്ടിയെ കഞ്ചാവ് ബീഡി വലിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാൽ വിദ്യാർഥി ഇതിന് വിസമ്മതിച്ചു. തുടർന്ന് കുട്ടി ഈ കാര്യം വീട്ടിൽ അറിയിക്കുകയും ചെയ്തു. ഇതിന്‍റെ പ്രതികാരമായാണ് നാലംഗ സംഘം കുട്ടിയെ വീട്ടിൽ കയറി മർദ്ദിച്ചത്. മൂന്നാം തിയതി കുട്ടിയുടെ വീട്ടിലെത്തി ലഹരിമാഫിയ സംഘം ആക്രമണം നടത്തുകയായിരുന്നു.

ALSO READ: Crime News: കോഴിക്കോട് 12 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

ചെവിയിലൂടെ രക്തം വന്ന പതിനഞ്ചുകാരൻ അബോധാവസ്ഥയിലാവുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തതായി പോലീസ് എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കേസിൽ ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്തില്ല. പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നാണ് അയിരൂര്‍ പോലീസ് അറിയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News