ന്യൂഡൽഹി: ഡൽഹിയില്‍ യുവതി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലിയില്‍. വടക്കുകിഴക്കൻ ഡൽഹിയിലെ കരവാൽ നഗർ ഏരിയയിലാണ് സംഭവം നടന്നിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ 25 കാരിയായ നിഷ എന്ന യുവതിയെ  വാടക വീട്ടിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. നിഷയുടെ കഴുത്തിൽ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് അറുത്ത് കൊലപ്പെടുത്തിയതാകാമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: നാലു കിലോ കഞ്ചാവുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടാളിയും പിടിയിൽ


ഇതിനിടയിൽ  സംഭവം ആദ്യം അറിയുന്നത് അയല്‍വാസികളാണ്. വീട് അടച്ചിട്ടിരിക്കുന്നത് കണ്ട് നോക്കിയ  അയല്‍വാസികളാണ് നിഷ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ സമയം വീട്ടില്‍ ആരുമില്ലാതിരുന്നതിനാൽ ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.  


Also Read: Shani Uday 2023: ശനിയുടെ ഉദയത്തോടെ ധനരാജ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും കരിയറിൽ വൻ പുരോഗതി


നിഷയും അസീസും വിവാഹിതരായിട്ട് ഒന്‍പത് വര്‍ഷമായി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.  അയൽവാസികൾ പറയുന്നതനുസരിച്ചു കുറേ നാളായി അസീസും നിഷയും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നാണ്. ഇവർ ആദ്യം വേറെയിടത്താണ് താമസിച്ചത്.  ഇവിടേക്ക് മാറിയിട്ട് വെറും 5 ദിവസം മാത്രമേ ആയിട്ടുള്ളു.  സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയ പോലീസ് നിഷയുടെ ഭര്‍ത്താവിനെയും മക്കളെയും കണ്ടെത്താനായി അന്വേഷണത്തിലാണ്. ഇതിനായി പ്രത്യേക സംഘത്തെ  തന്നെ നിയോഗിച്ചിട്ടുണ്ട്.  ഇതിനിടയിൽ നിഷ ബുധനാഴ്ച രാത്രി 11 മണിയോടെ അവസാനമായി ഒരു സുഹൃത്തുമായി ഫോണില്‍ സംസാരിച്ചതായി പോലീസ് കണ്ടെത്തി.  ഈ സുഹൃത്തിനെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.