Shani Uday 2023: ശനിയുടെ ഉദയത്തോടെ ധനരാജ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും കരിയറിൽ വൻ പുരോഗതി

Saturn Rising 2023 effect: ഏകദേശം ഒന്നര മാസത്തോളം അസ്തമിച്ച ശനി മാർച്ച് 6 ന് തന്റെ രാശിയായ കുംഭത്തിൽ ഉദിച്ചു. ശനിയുടെ ഉദയം ധനരാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.  ഈ 3 രാശിക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന രാജയോഗമാണ് ശനിയുടെ ഉദയത്തിലൂടെ ഉണ്ടായിരിക്കുന്നത്.

Shani Uday 2023: ജ്യോതിഷം അനുസരിച്ച് ഏതെങ്കിലും ഗ്രഹത്തിന്റെ അസ്തമനം ശുഭകരമല്ല. ഗ്രഹത്തിന്റെ അസ്തമനം രാശികളെ ദുർബലമാക്കും. 2023 ജനുവരി 30-ന് ശനി സ്വന്തം രാശിയായ കുംഭത്തിൽ അസ്തമിച്ചു. അതിലൂടെ നിരവധി രാശിക്കാർക്ക് അശുഭകരമായ ഫലങ്ങൾ നൽകി.  ശേഷം മാർച്ച് ആറിന് ശനി ഉദിച്ചു.

1 /4

ശനിയുടെ ഉദയം പലരുടെയും ജീവിതത്തിൽ വലിയ ആശ്വാസം നൽകി.  മാത്രമല്ല ഈ 3 രാശിക്കാർക്ക് ശനി ബമ്പർ നേട്ടങ്ങളാണ് നല്കാൻ പോകുന്നത്. ശനിയുടെ ഉദയം ധന രാജയോഗം സൃഷ്ടിച്ചു.  ഇതിലൂടെ ഇവർക്ക് ധാരാളം സമ്പൽസമൃദ്ധി ലഭിക്കും.   ഇവർക്ക് തൊഴിൽ-ബിസിനസ്സിൽ വലിയ വിജയം ലഭിക്കും.

2 /4

ഇടവം (Taurus): ശനിയുടെ ഉദയം ഇടവ രാശിക്കാരുടെ തൊഴിലിൽ വളരെ അനുകൂല ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് നല്ല ശമ്പളത്തിൽ പുതിയ ജോലിയുടെ ഓഫർ ലഭിക്കും. നിലവിലുള്ള ജോലിയിൽ പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവ ലഭിക്കും.  ബിസിനസിൽ  ലാഭമുണ്ടാകും. പുതിയ ബിസിനസ് തുടങ്ങാം. വിവാഹം നടക്കാം.  

3 /4

ചിങ്ങം (Leo): ശനിയുടെ ഉദയം മൂലമുണ്ടാകുന്ന സമ്പത്ത് ചിങ്ങം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നും ധനം  ലഭിക്കും. കിട്ടാതിരുന്ന പണം കണ്ടെത്താനാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതി, വസ്തുവിൽ നിന്നും ലാഭം എന്നിവയുണ്ടാകും.  പഴയ ഏതു പ്രശ്നവും പരിഹരിക്കും,  കർമ്മങ്ങളിൽ വിജയം ഉറപ്പായിരിക്കും.

4 /4

കുംഭം (Aquarius): കുംഭം രാശിയിൽ ശനിയുടെ ഉദയം  ധനരാജയോഗം സൃഷ്ടിക്കും.  ഇതിലൂടെ ഇവർക്ക് വലിയ നേട്ടങ്ങളാണ് ലഭിക്കുക.  കുംഭ രാശിക്കാരുടെ ജാതകത്തിൽ ശനിയുടെ ഉദയം ശശ് രാജയോഗവും ഉണ്ടാക്കുന്നു.  ഈ രണ്ട് യോഗങ്ങളും കുംഭം രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകുമെന്ന കാര്യത്തിൽ സംശയമില്ല.  ഇവർക്ക് ഏഴര ശനി കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ നിന്നും ആശ്വാസം ലഭിക്കും.  ധനനേട്ടം,  പുരോഗതി,  മാനസിക പിരിമുറുക്കത്തിൽ നിന്നും മോചനം എന്നിവയും ഈ സമയത്ത് ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola