നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മേല്പുറത്ത് യുവതിയെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മേപ്പുറം ജങ്ഷനിലെ വൈദ്യുതി പോസ്റ്റിൽ യുവതിയെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മൂന്ന് ഓട്ടോ ഡ്രൈവർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ രണ്ട് പേർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

മേപ്പുറം സ്വദേശിനി കലയെ (35) ആണ് വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്. മേപ്പുറം പാകോട് സ്വദേശികളായ ശശി (47), വിനോദ് (44), വിജയകാന്ത് (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്. ഒളിവിൽ പോയ ദിപിൻ, അരവിന്ദ് എന്നിവർക്കായി തിരച്ചിൽ ശക്തമാക്കി. ഒളിവിൽ പോയ ദിപിന്റെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ടെന്നും എന്നാൽ, ഇയാളുടെ സഹോദരി പോലീസിൽ ആയത് കൊണ്ടാണ് ദിപിനെ അറസ്റ്റ് ചെയ്യാത്തതെന്നും ആക്ഷേപമുണ്ട്.


ALSO READ: Crime: താമരശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടാം പ്രതി പിടിയിൽ


വർഷങ്ങൾക്ക് മുൻപേ ഭർത്താവ് മരിച്ച കല മാർത്താണ്ഡത്ത് മസാജ് സെന്റർ നടത്തുകയാണ്. മേപ്പുറം വഴി നടന്നുപോകുമ്പോൾ ഓട്ടോ സ്റ്റാൻഡിലുള്ള ഡ്രൈവർമാർ അശ്ലീലം പറയുന്നത് പതിവായിരുന്നു. കല കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് മുളകുപൊടി പൊതിഞ്ഞ് കൈയിൽ സൂക്ഷിച്ചു. രാവിലെ ഡ്രൈവർമാർ കലയെ അശ്ലീലംപറഞ്ഞതിനെ തുടർന്ന് കൈയിൽ കരുതിയിരുന്ന മുളകുപൊടി എടുത്ത് ഡ്രൈവർമാരുടെ മുഖത്ത് വിതറുകയായിരുന്നു.


ഇതിൽ പ്രകോപരരായ ഡ്രൈവർമാർ കലയെ അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നര മണിക്കൂറിന് ശേഷം അരുമന പൊലീസ് സംഭവസ്ഥലത്ത് എത്തി  കലയെ രക്ഷിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരെ റിമാൻഡ് ചെയ്തു.


ALSO READ: Crime News: സ്കൂട്ടി ഓടിക്കുന്നതിനിടെ ചുംബനം, കമിതാക്കളെ ചോദ്യം ചെയ്ത യുവാവിന് ക്രൂര മർദ്ദനം, ദാരുണാന്ത്യം


മാർച്ച് എട്ടിന് ലോകം മുഴുവൻ വനിതാ ദിനം ആഘോഷിച്ചു. എന്നാൽ വനിതാ ദിനത്തിന്റെ പിറ്റേന്ന്  സ്ത്രീയെ റോഡിൽ കെട്ടിയിട്ട് മർദിക്കുന്നു എന്ന ക്യാപ്ഷനോടുകൂടിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വൈറലായത്. തന്നെ മേപ്പുറം ജങ്ഷനിലുള്ള വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടുവെന്ന് കല പറയുന്നു. ഒന്നര മണിക്കൂർ ഒരാൾ പോലും രക്ഷിക്കാൻ വന്നില്ല. പകരം ആളുകൾ വന്ന് മൊബൈൽ ഫോണിൽ ഫോട്ടോയും വീഡിയോയും എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചെയ്തതെന്ന് കല പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.