Crime News: സ്കൂട്ടി ഓടിക്കുന്നതിനിടെ ചുംബനം, കമിതാക്കളെ ചോദ്യം ചെയ്ത യുവാവിന് ക്രൂര മർദ്ദനം, ദാരുണാന്ത്യം

Crime News: അപകടകരമായ രീതിയില്‍ സ്കൂട്ടി ഓടിയ്ക്കുകയും പരസ്പരം ചുംബിയ്ക്കുകയുമായിരുന്ന കമിതാക്കളെ യുവാവ്‌ ചോദ്യം ചെയ്തത്  ഇവരെ ചൊടിപ്പിച്ചു. യുവാവിനെ  എതിര്‍ത്ത കമിതാക്കള്‍ പിന്നീട്  തങ്ങളുടെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു.    

Written by - Zee Malayalam News Desk | Last Updated : Mar 7, 2023, 05:52 PM IST
  • അപകടകരമായ രീതിയില്‍ സ്കൂട്ടി ഓടിയ്ക്കുകയും പരസ്പരം ചുംബിയ്ക്കുകയുമായിരുന്ന കമിതാക്കളെ യുവാവ്‌ ചോദ്യം ചെയ്തത് ഇവരെ ചൊടിപ്പിച്ചു. യുവാവിനെ എതിര്‍ത്ത കമിതാക്കള്‍ പിന്നീട് തങ്ങളുടെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു.
Crime News: സ്കൂട്ടി ഓടിക്കുന്നതിനിടെ ചുംബനം, കമിതാക്കളെ ചോദ്യം ചെയ്ത യുവാവിന് ക്രൂര മർദ്ദനം, ദാരുണാന്ത്യം

Ghaziabad: സ്കൂട്ടി ഓടിക്കുന്നതിനിടെ പരസ്പരം ചുംബിയ്ക്കുകയായിരുന്ന കമിതാക്കളെ ചോദ്യം ചെയ്ത യുവാവിന് ദരുണാന്ത്യം.  ഉത്തര്‍പ്രദേശിലെ സാഹിബാബാദിലാണ്  ദാരുണമായ ഈ സംഭവം അരങ്ങേറിയത്. 

അപകടകരമായ രീതിയില്‍ സ്കൂട്ടി ഓടിയ്ക്കുകയും പരസ്പരം ചുംബിയ്ക്കുകയുമായിരുന്ന കമിതാക്കളെ യുവാവ്‌ ചോദ്യം ചെയ്തത്  ഇവരെ ചൊടിപ്പിച്ചു. യുവാവിനെ  എതിര്‍ത്ത കമിതാക്കള്‍ പിന്നീട്  തങ്ങളുടെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു.  

Also Read:  BJP MLA Bribe Case: കോടികള്‍ കൈക്കൂലി വാങ്ങി മുങ്ങിയ ബിജെപി എംഎൽഎയ്ക്ക് മുൻ‌കൂർ ജാമ്യം, കാണ്മാനില്ലെന്ന് കോണ്‍ഗ്രസ്‌ നോട്ടീസ്

അപകടകരമായ രീതിയില്‍ വാഹനമോടിച്ച് പരസ്പരം ചുംബിയ്ക്കുകയായിരുന്ന കമിതാക്കളെ 27 കാരനായ വിവേക് ​​മിശ്ര എന്ന യുവാവ്‌  ചോദ്യം ചെയ്തു.  ഇത്തരത്തില്‍ വാഹനമോടിക്കരുതെന്നും ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ഇത്തരം പ്രവൃത്തികൾ അനുവദിക്കാനാകില്ലെന്നും, മറ്റെവിടെയങ്കിലും പോകാനും വിവേക്  മിശ്ര ആവശ്യപ്പെട്ടു.  തന്നെ തടഞ്ഞതില്‍ പ്രകോപിതനായ മനീഷ് കുമാർ,  വിവേക് ​​മിശ്രയോട് ദേഷ്യപ്പെടുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.  പിന്നീട് സുഹൃത്തുക്കളെ വിളിച്ച് വരുത്തി, അവര്‍ ടിയും ഇഷ്ടികയും ഉപയോഗിച്ച്  വിവേകിനെ അതിക്രൂരമായി മർദ്ദിച്ചു. അതിനിടെ തടുക്കാന്‍ ചെന്നവര്‍ക്കും മര്‍ദ്ദനമേറ്റു.  യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം അവര്‍ സംഭവ സ്ഥലത്തുനിന്നും കടന്നു കളഞ്ഞു.  

Also Read:  Shubh Rajyog 2023: 700 വർഷങ്ങൾക്ക് ശേഷംഇതാ മംഗളകരമായ 5 രാജയോഗങ്ങൾ!! ഈ രാശിക്കാര്‍ക്ക് ഇത് അടിപൊളി സമയം

മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിനെ പ്രദേശവാസികളാണ് ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യ നില വഷളായതോടെ ഇയാളെ ഡല്‍ഹിയിലെ  ആശുപത്രിയിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന വിവേക് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. 

ഇന്ത്യൻ ശിക്ഷാനിയമം 147 (കലാപം), 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), 307 (കൊലപാതകശ്രമം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 149 (നിയമവിരുദ്ധമായി സംഘം ചേർന്ന് സൃഷ്ടിച്ച കുറ്റം) എന്നിവ പ്രകാരം സാഹിബാബാദ് പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട ആറ് പ്രതികളും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. മനീഷ് കുമാർ, മനീഷ് യാദവ്, ഗൗരവ് കസാന, ആകാശ് കുമാർ, പങ്കജ് സിംഗ്, വിപുൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.

സാഹിബാബാദ് പച്ചക്കറി മാർക്കറ്റിൽ രാവിലെ അക്കൗണ്ടന്‍റും വൈകുന്നേരം ജിം ട്രെയിനറായും ജോലി ചെയ്യുന്ന വിവേക് ​​മിശ്രയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News