കൊല്ലം:  ചടയമംഗലത്ത് 5 വർഷം മുൻപു മന്ത്ര‌വാദത്തിന്റെ പേരിൽ നഗ്നപൂജയ്ക്കു തന്നെ പ്രേരിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർതൃമാതാവ് അറസ്റ്റിൽ. ഇതിനെ തുടർന്ന് ആറ്റിങ്ങൽ സ്വദേശിയായ യുവതിയുടെ ഭർത്താവ് ചടയമംഗലം നെട്ടേത്തറ ശ്രുതി ഭവനിൽ ഷാലു സത്യബാബുവും മന്ത്രവാദിയും ഉൾപ്പെടെ 4 പേർ ഒളിവിൽ പോയി. സംഭവത്തിൽ അറുപത് വയസുള്ള ഭർതൃമാതാവ് ലൈഷയാണ് അറസ്റ്റിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കാഴ്ചയിൽ സെയിൽസ് എക്‌സിക്യൂട്ടീവ്; മോഷ്ടിച്ചത് 1000 ക്ഷേത്രങ്ങളിൽ, കള്ളനെ പോലീസ് പൊക്കിയതിങ്ങനെ


മന്ത്രവാദിയായ നിലമേൽ ചേറാട്ടുകുഴി സ്വദേശി കുരിയോട് നെട്ടേത്തറയിൽ താമസിക്കുന്ന അബ്ദുൽ ജബ്ബാർ‍, ഇയാളുടെ സുഹൃത്ത് സിദ്ദിഖ്, യുവതിയുടെ ഭർത്താവായ ഷാലു സത്യബാബുവിന്റെ സഹോദരി ശ്രുതി എന്നിവരാണ് ഒളിവിൽപോയത്. കേസിനാസ്പദമായ സംഭവം നടന്നത് 2017 ഫെബ്രുവരിയിലാണെന്ന് യുവതി പറയുന്നു.  ഷാലു ഈ യുവതിയെ വിവാഹം ചെയ്തത് 2016 ഡിസംബർ 9 നാണ്. വിവാഹം കഴിഞ്ഞ സമയത്ത് വീട്ടിൽ അപരിചിതർ വന്നുപോയിരുന്നത് യുവതി ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഏർവാടിയിലുള്ള ഒരു വീട്ടിൽ വച്ചു യുവതിക്ക് പ്രേതബാധയുണ്ടെന്നു പറഞ്ഞു പൂജ നടത്തിയെന്നും അതിൽ തന്നെ വിവസ്ത്രയാക്കാൻ ശ്രമം നടന്നെന്നുമാണു യുവതിയുടെ പരാതി.


Also Read: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


സംഭവത്തെ തുടർന്ന് ഭർത്താവുമായി പിണങ്ങി യുവതി സ്വന്തം വീട്ടിലേക്കു മടങ്ങുകയും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലും ആറ്റിങ്ങൽ പോലീസ് സ്റ്റ്റേഷനിലും പരാതി നൽകിയെങ്കിലും പോലീസ് അന്വേഷണം നടത്തിയില്ല. ശേഷം കഴിഞ്ഞ ദിവസമാണ് ചടയമംഗലം പോലീസ് കേസെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.