Vembayam Murder: അയൽവാസിയുടെ വെട്ടേറ്റ് വയോധിക മരിച്ചു, പ്രതി കസ്റ്റഡിയിൽ
മുഖത്തും, കഴുത്തിലുമാണ് വെട്ടേറ്റത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
Trivandrum: വെമ്പായത്ത് അയൽവാസിയുടെ വെട്ടേറ്റ് വയോധിക മരിച്ചു. വെമ്പായം ചീരാണിക്കര അരശ്ശുമ്മൂട്ടിൽ സരോജം (62) ആണ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ അയൽവാസി ബൈജു(40) ആണ് മരിച്ചത്. കേസിൽ ബൈജുവിനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ALSO READ: ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സരോജത്തിന്റെ വീട്ടില്‍ വന്ന് പ്രതി ബൈജു ബഹളമുണ്ടാക്കുകയും തുടര്‍ന്ന് സരോജം ബൈജുവിനെ വെട്ടുകത്തി കൈയിലെടുത്തു അതേ വെട്ടുകത്തി പിടിച്ചു വാങ്ങിയാണ് പ്രതിയായ ബൈജു വീട്ടമ്മയെ വെട്ടിയത്. മുഖത്തും, കഴുത്തിലുമാണ് വെട്ടേറ്റത്.
ALSO READ: Vismaya Suicide Case: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പൊലീസ് ചോദ്യം ചെയ്യുന്നു
സരോജത്തിൻറെ മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്നു റൂറല്‍ എസ് പി പികെ മധു പറഞ്ഞു. സംഭവം നടന്ന ഉടന്‍ തന്നെ പ്രതിയായ ബൈജുവിനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...