തിരുവനന്തപുരം: നന്തൻകോടിന് സമീപം മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മനോജ് കുമാർ 45, ഭാര്യ രഞ്ജു 38, മകൾ അമൃത 16 എന്നിവരാണ് മരിച്ചത്. കോട്ടയം മുണ്ടക്കയം സ്വദേശികളാണ് മരിച്ചത്.ഇവർ നന്ദൻ കോട് വാടകയ്ക്ക് താമസിക്കുകയാണ്.
സ്വർണ പണിക്കാരനാണ് മരിച്ച മനോജ് കുമാർ. ഇന്നലെ രാത്രി മനോജ് കുമാറാണ് ആദ്യം വിഷം കഴിച്ചത്. ഇദ്ദേഹത്തെ പൊലീസ് ആശുപത്രിയിൽ കൊണ്ടുപോയി. തുടർന്ന് ബന്ധുക്കൾ എത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു.
ALSO READ: അയൽവാസികൾ തമ്മിൽ തർക്കം: വീട്ടമ്മ യുവാവിന്റെ കൈവെട്ടിമാറ്റി
തുടർന്ന് വാതിൽ തുറന്ന് അകത്ത് കയറുമ്പോഴാണ് രഞ്ജുവും അമൃതയും ബോധരഹിതരായി കണ്ടത്. കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...