അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തു; നടുറോഡിൽ പെൺകുട്ടിയെ മർദിച്ച് യുവാവ്
പോലീസ് കേസ് ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നതെന്ന് ആക്രമണത്തിന് ഇരയായ അസ്ന ആരോപിച്ചു.
മലപ്പുറം: അമിതവേഗത ചോദ്യം ചെയ്ത പെൺകുട്ടിയെ യുവാവ് നടുറോഡിൽ മർദിച്ചു. മുഖത്ത് അഞ്ച് തവണ അടിച്ചതായി പെൺകുട്ടി പറഞ്ഞു. അപകടകരമായ രീതിയിൽ കാർ ഓടിച്ചതാണ് പെൺകുട്ടി ചോദ്യം ചെയ്തത്. ഇബ്രാഹിം ഷബീറിനെതിരെ പോലീസ് കേസെടുത്തു. എന്നാൽ ഇയാൾക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കാനോ തന്റെ പരാതി കൃത്യമായി രേഖപ്പെടുത്താനോ തയ്യാറാകാതെ പോലീസ് കേസ് ഒതുക്കിത്തീർക്കാനാണ് ശ്രമിക്കുന്നതെന്ന് ആക്രമണത്തിന് ഇരയായ അസ്ന ആരോപിച്ചു.
നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദിക്കുന്നത് കണ്ട് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ പ്രതി കടന്നുകളയുകയായിരുന്നു. തനിക്കൊപ്പമുണ്ടായിരുന്ന സഹോദരിയെടുത്ത ഫോട്ടോ കാണിച്ച് ഉടൻ തന്നെ പോലീസിൽ പരാതി നൽകിയെന്ന് പെൺകുട്ടി പറയുന്നു. പ്രതി പെൺകുട്ടിയെ നടുറോഡിൽ വച്ച് തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ALSO READ: Crime News: പിറന്നാളാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തി, പതിനാറുകാരിയെ തീകൊളുത്തി യുവാവ്
പ്രതി തെറ്റായ ദിശയിൽ അമിതവേഗതയിൽ വാഹനം ഓടിച്ചതിനെ തുടർന്ന് പെൺകുട്ടിയും സഹോദരിയും സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതേ തുടർന്നാണ് ചോദ്യം ചെയ്തത്. എന്നാൽ പ്രകോപിതനായ പ്രതി നടുറോഡിൽ വച്ച് പെൺകുട്ടിയെ മർദിക്കുകയായിരുന്നു. പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയച്ചുവെന്ന് പെൺകുട്ടി പറഞ്ഞു. നിസാര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...