കാമുകിയുടെ ഭർത്താവിനെ കണ്ട് ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം
ഫ്ലാറ്റിന്റെ താഴെ പതിച്ച യുവാവിനെ കാമുകിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അതിനുശേഷം കാമുകിയും ഭർത്തവും സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞുയെന്നാണ് പോലീസ് അറിയിക്കുന്നത്.
ജെയ്പൂർ : കാമുകിയുടെ ഭർത്താവിനെ കണ്ട ഭയപരവേഷത്തിൽ അപാർട്ട്മെന്റിന്റെ 5-ാം നിലയിൽ നിന്നെടുത്ത ചാടി ഗുരുതരമായി പരിക്കേറ്റ യുവാവിന് അതിദാരുണമായ അന്ത്യം. രാജസ്ഥാനിലെ ജെയ്പൂരിലാണ് സംഭവം. അപകടത്തിൽ ചികിത്സയിലിരിക്കെ ഉത്തർപ്രദേശ് സ്വദേശിയായ മൊഹസിനാണ് മരിച്ചത്.
ഫ്ലാറ്റിന്റെ താഴെ പതിച്ച യുവാവിനെ കാമുകിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അതിനുശേഷം കാമുകിയും ഭർത്തവും സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞുയെന്നാണ് പോലീസ് അറിയിക്കുന്നത്.
ALSO READ : Crime News | തമിഴ്നാട് സ്വദേശിയുടെ കൊലപാതകം, ഭാര്യയും മകളും അറസ്റ്റില്‍
നൈനിറ്റാൾ സ്വദേശിനിയായ കാമുകിക്കൊപ്പവും അവരുടെ മക്കൾക്കൊപ്പമായിരുന്നു യുവാവ് ജെയ്പൂരിൽ താമസിച്ചുവന്നിരുന്നത്. പലയിടങ്ങളിലായി തമാസിച്ച ഇവർ അടുത്തിടെയാണ് ജയ്പൂരിലെ എൻആർഐ സർക്കളിന് സമീപത്തുള്ള ഫ്ലാറ്റിൽ തമാസം മാറുന്നത്.
ALSO READ : Crime News| രാജസ്ഥാനിൽ സ്കൂൾ വിദ്യാർഥികൾക്ക് പീഡനം, പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ കേസ്
അതേസമയം യുവതി ഭർത്താവ് തന്റെ ഭാര്യ അന്വേഷിച്ച് ജയ്പൂരിൽ എത്തുകയായിരുന്നു. ഭാര്യയുടെ മേൽവിലാസം കണ്ടെത്തി ഭർത്താവ് ഫ്ലാറ്റിലെത്തിയപ്പോഴാണ് രക്ഷപ്പെടാനായി അപ്പാർട്ടമെന്റിന്റെ 5-ാം നിലയിൽ നിന്ന് യുവാവ് എടുത്ത് ചാടുന്നത്.
ALSO READ : Murder | ഭാര്യയെ വെട്ടിക്കൊന്ന് പായയില്‍ പൊതിഞ്ഞു; ഭര്‍ത്താവ് പിടിയിൽ
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ യുവാവ് മരിക്കുകയായിരുന്നു. കാമുകിയെയും ഭർത്താവിനെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം യുവാവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...