Karnataka Murder Attempt: ഭാര്യയുമായി അവിഹിതമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്തറത്ത് രക്തം കുടിച്ച് യുവാവ്
Young man drinks blood from his friend`s neck: മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വിജയ് മാരേഷിന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു.
ബെംഗളൂരു: ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിനെതുടർന്ന് യുവാവ് സുഹൃത്തിന്റെ കഴുത്തറത്ത ശേഷം രക്തം കുടിച്ചു. കര്‍ണാടകയിലെ ചിക്കബല്ലപുരിലാണ് സംഭവം നടന്നത്. വിജയ് എന്ന യുവാവാണ് തന്റെ ഭാര്യയുമായി സുഹൃത്തായ മാരേഷിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കഴുത്തറക്കുകയും രക്തം കുടിക്കുകയും ചെയ്തത്. ആക്രമണത്തിന് പിന്നാലെ വിജയിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ മാരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിജയ് സൂഹൃത്തായ മാരേഷിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷം കണ്ടുനിന്നയാളാണ് ഈ ദൃശ്യം മൊബൈല്‍ ഫോണില്‍ പകർത്തിയത്. ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തന്റെ ഭാര്യയുമായി മാരേഷിന് അവിഹിതബന്ധമുണ്ടെന്ന് വിജയ് സംശയിച്ചിരുന്നു. തുടര്‍ന്ന് തന്നെ വന്നുകാണാന്‍ മാരേഷിനോട് വിജയ് ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിതിന് പിന്നാലെയാണ് വിജയ് അറസ്റ്റിലാകുന്നത്.
ALSO READ: ഇരുപത്തിമൂന്നുകാരിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്നു ബലാത്സംഗം ചെയ്തു
മാരേഷ് വിജയിയെ വന്നു കാണുകയും ഇരുവരും തമ്മിൽ ഉണ്ടായ വാക്കുതർക്കം പിന്നീട് ഏറ്റുമുട്ടലിലേക്ക് കടക്കുകയും ചെയ്തു. തുടര്‍ന്ന് വിജയ്, മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മാരേഷിന്റെ കഴുത്തില്‍ മുറിവേല്‍പിക്കുകയുമായിരുന്നു. നിലത്തുവീണ മാരേഷിന്റെ കഴുത്തിലേക്ക് കുനിഞ്ഞ് വിജയ് രക്തം കുടിക്കുകയും ചെയ്തു. മരേഷിനെ വിജയ് അടിയ്ക്കുന്നതും ഇടിയ്ക്കുന്നതും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. കൊലപാതകശ്രമത്തിന് കെഞ്ചര്‍ലഹള്ളി പോലീസ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാരേഷ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...