കോട്ടയം: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍ (Arrest). കോട്ടയം (Kottayam) എരുമേലി സ്വദേശി ആഷിഖ് ആണ് പോലീസിന്റെ (Police) പിടിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പത്തനംതിട്ട വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി സ്വദേശിക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെയാണ് സംഭവം. ആഷിഖ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചുവെന്ന് പെണ്‍കുട്ടി തന്നെയാണ് പരാതി നല്‍കിയത്.


Also Read: Sexual assault | കൊല്ലത്ത് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ


സ്കൂൾ കാലഘട്ടം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ യുകെയിൽ ഉപരിപഠനത്തിന് പോകാൻ തയാറെടുത്തിരുന്ന പെൺകുട്ടി പ്രണയം അവസാനിപ്പിക്കാമെന്ന് പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ ഉണ്ടായത്. ഉപരിപഠനത്തിന് പോകാന്‍ പെൺകുട്ടി തീരുമാനിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് എടുക്കാനായി 1500 രൂപ നല്‍കിയത് ആഷിഖ് ആയിരുന്നു. എന്നാല്‍ യാത്രയ്ക്ക് ദിവസം അടുത്ത് വന്നതോടെ തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെയാണ് യുവാവ് പ്രകോപിതനായത് എന്നാണ് വിവരം.


Also Read: Pala St.Thomas college | നിതിന വധക്കേസ് പ്രതി അഭിഷേകിനെ റിമാൻഡ് ചെയ്തു


ഞായറാഴ്ച ഇരുവരും എരുമേലിയില്‍ (Erumeli) വെച്ച് കണ്ടുമുട്ടിയിരുന്നു. അവിടെ വച്ച് തനിക്ക് പ്രണയം (Love) തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി യുവാവിനോട് പറയുകയായിരുന്നു. തുടർന്ന് തന്റെ ബൈക്കിന്റെ പിന്നില്‍ കയറാന്‍ ആഷിഖ് നിര്‍ബന്ധിച്ചുവെങ്കിലും പെൺകുട്ടി അതിന് വഴങ്ങിയില്ല. വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ പിന്തുടര്‍ന്ന് എത്തിയ ആഷിഖ് ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറി മര്‍ദ്ദിക്കുകയായിരുന്നു (Attacked). പെൺകുട്ടിക്ക് കാര്യമായി പരിക്കുകളില്ലെന്നാണ് വിവരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.