Crime News: കഞ്ചാവുമായി പിടികൂടിയതിൽ പക; എക്സൈസിന്‍റെ ജീപ്പ് കത്തിച്ച യുവാവ് പിടിയിൽ!
Crime News: സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ജിത്തു കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ ഓഫീസിലെത്തിയതും സ്റ്റേഷനിൽ ആളില്ലാത്ത തക്കം നോക്കി ഓഫീസിന് മുന്നിലെ ജീപ്പിന് തീയിടുകയും ചെയ്തത്.
കോതമംഗലം: എറണാംകുളം കോതമംഗലത്ത് എക്സൈസിന്‍റെ ജീപ്പ് കത്തിച്ച കേസിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. ഇരുപതുകാരനായ പുന്നേക്കാട് സ്വദേശി ജിത്തു ആണ് അറസ്റ്റിലായത്. ജിത്തുവിനെതിരെ കഴിഞ്ഞ വർഷം എക്സൈസ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് എക്സൈസിന്‍റെ ജീപ്പ് കത്തിക്കാനുള്ള കാരണമെന്നാണ് പോലീസ് കണ്ടെത്തൽ.
Also Read: പെരിയ ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
സംഭവം നടന്നത് കഴിഞ്ഞ പതിമൂന്നാം തീയതി പത്ത് മണിയോടെയാണ്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ജിത്തു കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ ഓഫീസിലെത്തിയതും സ്റ്റേഷനിൽ ആളില്ലാത്ത തക്കം നോക്കി ഓഫീസിന് മുന്നിലെ ജീപ്പിന് തീയിടുകയും ചെയ്തത്. ശേഷം തൊട്ടടുത്തുള്ള വ്യാപാരികളും എക്സൈസ് ഉദ്യോഗസ്ഥരും ഓടിയെത്തിയാണ് ജീപ്പിന്റെ തീയണച്ചത്. ജീപ്പിന്‍റെ പിറക് വശത്തെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിച്ചിരുന്നു. ഇതിനിടയിൽ ജിത്തു ഓടി രക്ഷപ്പെടുകയായിരുന്നു.
Also Read: ഇവർ വ്യാഴത്തിന്റെ പ്രിയ രാശിക്കാർ; ഇവരുടെ ഭാഗ്യം ഇന്ന് മിന്നിത്തിളങ്ങും!
ജീപ്പിന്റെ പിന്‍വശത്ത് മണ്ണെണ്ണ ഒഴിച്ചാണ് യുവാവ് തീയിട്ടത്. എക്സൈസ് നൽകിയ പരാതിയിൽ കോതമംഗലം പൊലീസിന്‍റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പ്രതിയെ എക്സൈസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജിത്തു പിടിയിലാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.