Crime News: ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ ബൈക്കിലെത്തി ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി; പ്രതി അറസ്റ്റിൽ!
വർക്കല പാളയംകുന്ന് കടവുംങ്കര ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പാളയംകുന്ന് സ്വദേശിയായ അക്ഷയ് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് തടഞ്ഞുനിർത്തി മൂന്ന് അംഗസംഘം യുവാവിനെ അസഭ്യം പറയുകയും ബൈക്കിൽ നിന്നും ചവിട്ടി താഴെയിട്ട് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവം നടന്നത് ഇക്കഴിഞ്ഞ 29 ന് രാത്രി 10:30 ഓടെ ആയിരുന്നു സംഭവം.
തിരുവനന്തപുരം: വർക്കല പാളയംകുന്ന് കടവുംങ്കര ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പാളയംകുന്ന് സ്വദേശിയായ അക്ഷയ് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് തടഞ്ഞുനിർത്തി മൂന്ന് അംഗസംഘം യുവാവിനെ അസഭ്യം പറയുകയും ബൈക്കിൽ നിന്നും ചവിട്ടി താഴെയിട്ട് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവം നടന്നത് ഇക്കഴിഞ്ഞ 29 ന് രാത്രി 10:30 ഓടെ ആയിരുന്നു സംഭവം.
Also Read: ഗർഭിണിക്ക് ഇൻസുലിൻ നൽകിയതിൽ പിഴവ് ആരോപിച്ച് ആശുപത്രിക്ക് നേരെ ആക്രമണം; അഞ്ച് പേർക്കെതിരെ കേസ്
മുട്ടപ്പലം ചാവടി മുക്ക് സ്വദേശിയായ ജോബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ അക്രമം നടത്തിയത് ശേഷം ജോബിനും സംഘവും ഒളിവിൽ പോയിരുന്നും. ഒളിവിലായ ജോബിനെ വർക്കല എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത് മറ്റു രണ്ടു പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പിടിയിലായ ജോബിൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് ആയിരൂർ പോലീസ് പറഞ്ഞു. ജോബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
Also Read: മീനം രാശിയിൽ ശുക്ര സംക്രമണം; ഈ രാശിക്കാർക്ക് ലഭിക്കും ധനസമൃദ്ധിയും പ്രശസ്തിയും!
പ്രണയം നിരസിച്ചു; പെൺകുട്ടിയെ കൊലപ്പെടുത്താൻ പെട്രോളും ലൈറ്ററുമായെത്തിയ യുവാവ് പിടിയിൽ
പ്രണയം നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പൊലീസ് പിടിയിൽ. സംഭവം നടന്നത് കോഴിക്കോട് താമരശ്ശേരിയിലാണ്. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് ഇന്നലെ രാത്രി പൊലീസ് അറസ്റ്റു ചെയതത്. യുവതിയുടെ വീട്ടിലേക്ക് അരുൺജിത്ത് കയറി വരുന്നത് കണ്ട അമ്മ വാതിൽ അടച്ചതിനാൽ വീടിനകത്തേക്ക് കയറാനായില്ല. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് യുവാവിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചത്.
Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു!
ഇയാളുടെ കയ്യിൽ നിന്നും ഒരു ലിറ്റർ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെൺകുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്നും അന്ന് ഇയാളെ പെൺകുട്ടിയുടെ അച്ഛൻ താക്കീത് നൽകി മടക്കി അയച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയാഭ്യർത്ഥന നടത്തുകയും അത് പെൺകുട്ടി നിരസിച്ചതുമാണ് സംഭവങ്ങൾക്ക് തുടക്കം. ഇയാൾ മുൻപും പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനാലാണ് ഇത്തവണ പെട്രോളും ലൈറ്ററുമായെത്തിയതെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...