Crime News: മതില്‍ കെട്ടുന്നതിനെച്ചൊല്ലി ബന്ധുക്കള്‍ തമ്മിൽ തർക്കം; യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി
Crime News: മതിൽ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം മൂത്തപ്പോൾ കൃഷ്ണകുമാര്‍ നിബിന്റെ അച്ഛനുനേരെ വെട്ടുകത്തി വീശി അത് കൈകൊണ്ട് തടഞ്ഞ നിബിന്റെ കൈപ്പത്തി ഏറ്റു വീഴുകയായിരുന്നു.
ചെറുതുരുത്തി: മതില്‍ കെട്ടുന്നതിനെച്ചൊല്ലി ബന്ധുക്കള്‍ തമ്മിൽ തർക്കം. തര്‍ക്കത്തിനിടെ നടന്ന കയ്യാങ്കളിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. ചെറുതുരുത്തി ടൗണിന് സമീപം വട്ടപ്പറമ്പില്‍ ബംഗ്ലാവ് പറമ്പ് വീട്ടില്‍ നിബിന്റെ വലത് കൈപ്പത്തിയാണ് അറ്റുപോയത്. നിബിന്റെ അച്ഛനു നേരെ ബന്ധു വെട്ടുകത്തി വീശിയത് തടയാൻ ശ്രമിച്ചപ്പോഴാണ് കൈപ്പത്തി മുറിഞ്ഞു പോയത്.
Also Read: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2022: ഗുജറാത്തിൽ ആർക്കായിരിക്കും വിജയം? ജനവിധി ഇന്നറിയാം
സംഭവത്തെ തുടർന്ന് പ്രതിയായ കൃഷ്ണകുമാര്‍ ഒളിവിലാണ്. സംഭവം നടക്കുന്നത് കൃഷ്ണകുമാറിന്റെ അച്ഛന്റെ മരണാനന്തര ചടങ്ങുദിവസമായ ബുധനാഴ്ചയാണ്. മതിൽ കെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കം മൂർച്ഛിച്ചപ്പോഴാണ് കൃഷ്ണകുമാര്‍ നിബിന്റെ അച്ഛനുനേരെ വെട്ടുകത്തി വീശിയത്.
പ്രതിയായ കൃഷ്ണകുമാറിന്റെ ചെറിയച്ഛന്റെ മകനാണ് നിബിന്‍. കയ്യിൽ വെട്ടേറ്റതിനെ തുടർന്ന് നിബിനെ ആദ്യം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോകുകയായിരുന്നു. സംഭവത്തെ കുറിച്ച് ചെറുതുരുത്തി എസ് ഐ ബിന്ദുലാലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുകയാണ്.
Also Read: Viral Video: നായയുടെ ആക്റ്റിംഗ് കണ്ടോ? ഞെട്ടി സോഷ്യൽ മീഡിയ, വീഡിയോ വൈറൽ..!
മൂന്നാറിൽ സിവില്‍ പോലീസ് ഓഫീസറെ അഞ്ചംഗ സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു; പ്രതികൾ അറസ്റ്റിൽ
മൂന്നാറിൽ ത്യക്കാര്‍ത്തിക മഹോത്സവത്തിനിടെയിൽ അഞ്ചംഗ സംഘം സിവില്‍ പോലീസ് ഓഫീസറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇടുക്കി എആര്‍ ക്യാമ്പിലെ ഓഫീസര്‍ വിഷ്ണുവിക്രമന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ, ഡിസംബർ 6 ന് രാത്രി 10.45 ലോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവർ അടക്കം ഉള്ളവർ മദ്യപിച്ചിരിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പ്രതികൾ എത്തിയ ഓട്ടോറിക്ഷ തടഞ്ഞ് നിർത്താൻ ശ്രമിച്ചതിനെ തുടർന്ന് തർക്കം ഉണ്ടായതായും ഇതാണ് ആക്രമണത്തിന് കാരണം ആയത് എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നാര്‍ സിഐ മനീഷ് കെ പൗലോസിന്റെ നേത്യത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി.
Also Read: ഈ 3 രാശിക്കാർക്ക് പുതുവർഷം അടിപൊളിയായിരിക്കും, രാഹുവിന്റെ അനുഗ്രഹം ഉണ്ടാകും!
ത്യക്കാര്‍ത്തിക മഹോത്സവത്തോട് അനുബന്ധിച്ച് രഥഘോഷാത്ര നടക്കുന്നതിനിടെ പോലീസ് വാഹനങ്ങള്‍ ആര്‍ഒ ജംഗഷനില്‍ നിന്നും ദിശതിരിച്ച് വിട്ടിരുന്നു. ഇതിനിടയിൽ ഓട്ടോറിക്ഷയിൽ എത്തിയ സംഘം ഈ നിർദ്ദേശം പാലിക്കാൻ തയ്യാറായില്ല. ഓട്ടോ ഡ്രൈവറടക്കം മദ്യപിച്ചതായി ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്ണു കണ്ടെത്തിയോതെടെ വാഹനം നിര്‍ത്തിയിടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടർന്ന് ഓട്ടോയിലുണ്ടായിരുന്ന സുരേഷ് മൂര്‍ത്തി, വേലന്‍, മുകേഷ്, ഡ്രൈവര്‍ ദീപന്‍, രാകേഷ് എന്നിവര്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...