Rahu Transit 2023: ഈ 3 രാശിക്കാർക്ക് പുതുവർഷം അടിപൊളിയായിരിക്കും, രാഹുവിന്റെ അനുഗ്രഹം ഉണ്ടാകും!

Rahu Gochar 2023 Date and Time: ജ്യോതിഷ ശാസ്ത്രമനുസരിച്ച്, ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശി മാറും. ശനി രാശിമാറാൻ രണ്ടര വർഷമാണ് എടുക്കുന്നത് അതേസമയം  എപ്പോഴും വക്രഗതിയിൽ സഞ്ചരിക്കുന്ന രാഹുവും കേതുവും ഒന്നര വർഷം കൊണ്ടാണ് രാശി മാറുന്നത്. 2022-ൽ രാഹു മേട രാശിയിൽ പ്രവേശിച്ചിരുന്നു ഇനി 2023 ൽ മീന രാശിയിൽ പ്രവേശിക്കും.  ഇതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും

ശനിയെ കൂടാതെ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന മറ്റൊരു ഗ്രഹമാണ് രാഹു.  രാഹു 2023 ൽ രാശിമാറും. മീനരാശിയിലേക്കാണ് രാഹു പ്രവേശിക്കുന്നത്. 

1 /3

രാഹു സംക്രമം മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ ആളുകൾക്ക് ജോലിയുടെ കാര്യത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടായേക്കാം. ഉദ്യോഗത്തിൽ പ്രമോഷനും ഇൻക്രിമെന്റും ഉണ്ടായേക്കാം. പ്രത്യേകിച്ച് ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും.  ഇവർക്ക് നല്ല ധനലാഭം ഉണ്ടാകും. ഇതിലൂടെ ഇവരുടെ സമ്പത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകാം. സ്ഥലവും കെട്ടിടവും വാങ്ങാൻ യോഗം.  

2 /3

രാഹുവിന്റെ രാശിമാറ്റം കന്നി രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് പങ്കാളിത്ത പ്രവർത്തനങ്ങളിൽ മികച്ച വിജയം നേടാൻ കഴിയും. ധനലാഭമുണ്ടാകും. പങ്കാളിത്തത്തോടെ പുതിയ ജോലി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം വളരെ മികച്ചതായിരിക്കും. ജീവിതപങ്കാളിയുടെ സഹായത്താൽ നിങ്ങൾക്ക് വലിയ ദൗത്യം പൂർത്തിയാക്കാൻ കഴിയും. അവിവാഹിതർക്ക് വിവാഹം നടക്കും.  

3 /3

മീനരാശിയിലേക്കുള്ള രാഹുവിന്റെ പ്രവേശനം കുംഭം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഈ ആളുകൾക്ക് പെട്ടെന്ന് ധനലാഭമുണ്ടാകും. ഈ അപ്രതീക്ഷിത ധനലാഭം നിങ്ങൾക്ക് സന്തോഷം നൽകുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ചെയ്യും. വ്യവസായികൾക്ക് ഇത് വളരെ നല്ല സമയമാണ് വരുമാനം വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola