തിരുവനന്തപുരം: Crime News: കല്ലറ പഴവിളയിൽ കമിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി, കല്ലറ പഴവിള സ്വദേശി സുമി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരേയും മരിച്ച നിലയിൽ സുമിയുടെ വീടിനു സമീപത്തെ റബ്ബർ തോട്ടത്തിലാണ് കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലും സുമിയെ നിലത്ത് വീണ് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പോലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ്. 


Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്


സംഭവം നടന്നത് ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു. മ്രിദ്ധ നിലയിൽ കണ്ടെത്തിയ ഉണ്ണിയും സുമിയും തമ്മിൽ 3 വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇടയ്ക്ക് ഇവർ തമ്മിൽ പിണക്കം ഉണ്ടായിരുന്നു. മാത്രമല്ല ഉണ്ണി തന്നെ മർദ്ദിച്ചതായും സുമി വീട്ടുകാരെ അറിയിച്ചിരുന്നു. 


ഇടയ്ക്ക് സുമിയും ഉണ്ണിയും തമ്മിൽ പിണങ്ങിയപ്പോൾ  സുമി ശ്വസം മുട്ടലിനുള്ള എട്ട് ഗുളികകൾ ഒരുമിച്ച് എടുത്ത് കഴിക്കുകയും ഇതിനെ തുടർന്ന് സുമിയെ ബന്ധുക്കൾ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തിരുന്നു.  ഇതറിഞ്ഞ ഉണ്ണി കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം ഇവരെ തമ്മിൽ കാണുന്നത് ഇന്നലെയാണ്. ഇരുവരും സംസാരിച്ചുകൊണ്ട് നിൽക്കുന്നത് ചിലർ കണ്ടെങ്കിലും പിന്നീട് ഇവരെ കാണാതായതോടെ വീട്ടുകാർ  അന്വേഷിക്കുകയും അപ്പോഴാണ് സുമിയെ അബോധാവസ്ഥയിൽ നിലത്തു വീണു കിടക്കുന്ന നിലയിലും ഉണ്ണിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. 


Also Read: രാജവെമ്പാലയുടെ സമീപം ക്യാമറയുമായി പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


സംഭവസ്ഥലത്ത് എത്തിയ പോലീസ് അവിടെ നടത്തിയ പരിശോധനയിൽ റബ്ബർ തോട്ടത്തിൽ വച്ച് ഇരുവരും തമ്മിൽ പിടിവലി നടന്നതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിിയിട്ടുണ്ട്. 


ശക്തമായ ഇടിമിന്നലേറ്റ് ബിഹാറിൽ മരിച്ചത് 17 പേർ, ഒഡീഷയിൽ 4 പേരും


പട്ന: ശക്തമായ ഇടിമിന്നലേറ്റ് ബിഹാറിൽ 17 പേരും ഒഡീഷയിൽ 4 പേരും മരണമടഞ്ഞു.  ശനിയാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴയിൽ വൻനാശനഷ്ടമാണ് ബിഹാറിൽ ഉണ്ടാക്കിയിരിക്കുന്നത്. ബിഹാറിൽ ഇടിമിന്നലേറ്റ് എട്ടു ജില്ലകളിലായിട്ടാണ് 17 പേർ മരണമടഞ്ഞത്.  ഗല്‍പൂര്‍- ആറ്, വൈശാലി- മൂന്ന്, ഖഗാരിയ-രണ്ട്, കതിഹാര്‍- ഒന്ന്, സഹര്‍സ- ഒന്ന്, മധേപുര- ഒന്ന്, ബങ്ക- രണ്ട്, മുന്‍ഗര്‍- ഒന്ന് എന്നിങ്ങനെയാണ് ഇടിമിന്നലില്‍ മരിച്ചത്.


ഇതിനെ തുടർന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചിട്ടുണ്ട്.  മാത്രമല്ല ഈ സഹായധനം എത്രയും വേഗം ബന്ധുക്കൾക്ക് കൈമാറണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.