കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Kasargod Bus Accident: വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് 6 മരണം
കാഞ്ഞങ്ങാട് പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് ആറ് മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതുവരെയുള്ള എല്ലാ പരീക്ഷണങ്ങളും സുരക്ഷിതം; കൊറോണ വാക്സിൻ DCGI അംഗീകരിച്ചു
കൊറോണ വൈറസ് (Corona Virus) രാജ്യത്ത് വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അംഗീകാരം നൽകി.
തലകറക്കം: സ്വപനാ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദേഹാസ്വസ്ഥ്യത്തെ തുടർന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ സ്വപ്‌നയെ ജയിലില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Test Positivity പത്ത് ശതമാനം: സംസ്ഥാനത്ത് ഇന്ന് 4600 പേർക്ക് COVID
സംസ്ഥാനത്ത് ഇന്ന് 4600 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 9.73% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 25 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ശവസംസ്കാര ചടങ്ങിനിടെ മേൽക്കൂര തകർന്നു വീണു: 18 മരണം
ശവസംസ്കാര ചടങ്ങിനിടെ മേൽക്കൂര തകർന്ന് വീണ് യു.പിയിൽ 18 പേർ മരിച്ചു.നിരവധിപേർക്ക് പരിക്കേറ്റു.
Saudi അതിർത്തികളെല്ലാം തുറന്നു
ബ്രട്ടണിൽ ജനതക മാറ്റം സംഭവിച്ച കൊറോണ വൈറസ് മറ്റ് രാജ്യങ്ങളിലേക്കും പകരുന്ന സാഹചര്യത്തിൽ അടച്ച അതിർത്തികൾ സൗദി അറേബ്യ തുറന്നു. രണ്ടാഴ്ച മുമ്പാണ് സൗദി തങ്ങളുടെ എല്ലാ അതിർത്തികളും അടച്ചത്.
സ്ഥിരം വേദി തിരുവനന്തപുരം തന്നെ; IFFK നടത്തുന്നത് ഫിയാപ്ഫിന്റെ അനുമതിയോടെ: ചലച്ചിത്ര അക്കാദമി
ഡോ. ബിജുവിന്റെ ആരോപണങ്ങളിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. ഐഎഫ്എഫ്കെയുടെ അംഗീകരാരം നഷ്ടപെടില്ലെന്ന് അക്കാദമി