ന്യുഡൽഹി: കൊറോണ വൈറസ് (Corona Virus) രാജ്യത്ത് വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അംഗീകാരം നൽകി. DCGI ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിന്റെയും (Covishield) ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെയും (Covaxin) അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അടിയന്തിര ഉപയോഗത്തിനായി 2 വാക്സിനുകൾ അംഗീകരിച്ചു
കൊറോണ വാക്സിൻ (Corona Vaccine) സംബന്ധിച്ച് വിദഗ്ദ്ധ സമിതി (SEC) കോവിഷീൽഡിന് (Covishield) വർഷത്തിലെ ആദ്യ ദിവസം, അതായത് ജനുവരി 1 നും രണ്ടാം ദിവസം കോവാക്സിനും (Covaxin) അനുമതി നൽകിയിരുന്നു. ഇപ്പോൾ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അംഗീകാരംകൂടി ലഭിച്ചപ്പോൾ വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ തുടങ്ങും.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഭാരത് ബയോടെക്കിന്റെയും കൊറോണ വാക്സിൻ അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിതമായി ഉപയോഗിക്കാൻ അനുവാദം നൽകുന്നുവെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (DCGI) ഡയറക്ടർ വി.ജി സോമാനി പറഞ്ഞു. ഇതിനൊപ്പം മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ കാഡില ഹെൽത്ത് കെയറിനെ അനുവദിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാർക്ക് അഭിമാനകരമായ ദിവസം: പ്രധാനമന്ത്രി
വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് ഡ്രഗ് കൺട്രോളർ ജനറലിന്റെ (DCGI) അനുമതി ലഭിച്ച ശേഷം സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഭാരത് ബയോടെക്കിന്റെ വാക്സിന്റെയും അടിയന്തര ഉപയോഗത്തിന് ഡിസിജിഐയിൽ നിന്ന് അനുമതി നേടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) രാജ്യവാസികളെയും ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു. ആവേശകരമായ പോരാട്ടത്തിന്റെ വഴിത്തിരിവാണിതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
A decisive turning point to strengthen a spirited fight!
DCGI granting approval to vaccines of @SerumInstIndia and @BharatBiotech accelerates the road to a healthier and COVID-free nation.
Congratulations India.
Congratulations to our hardworking scientists and innovators.
— Narendra Modi (@narendramodi) January 3, 2021
സമ്പൂർണ്ണ തദ്ദേശീയ വാക്‌സിനാണ് കോവാസിൻ
കോവാക്സിൻ (Covaxin)പൂർണ്ണമായും തദ്ദേശീയമാണ്. ഭാരത് ബയോടെക് (Bharat Biotech) ആണ് ഈ വാക്സിൻ രൂപീകരിച്ചത്. ഈ വാക്സിൻ ഹൈദരാബാദ് ലാബിൽ തയ്യാറാക്കിയിട്ടുണ്ട്. അതേസമയം കോവിഷീൽഡ് (Covishield) ഓക്സ്ഫോർഡ്-അസ്ട്രാജെനെക്കെയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് (Serum Institute) ഇന്ത്യയിൽ നിർമ്മിക്കുന്നത്.
ശനിയാഴ്ച രാജ്യമെമ്പാടും ഡ്രൈ റൺ നടത്തി
കോവിഡ് കാലഘട്ടത്തിൽ ശനിയാഴ്ച രാജ്യത്തുടനീളം വാക്സിന്റെ ഡ്രൈ റൺ നടത്തിയിരുന്നു. രാജ്യത്തെ 125 ജില്ലകളിൽ നിർമ്മിച്ച 286 കേന്ദ്രങ്ങളിൽ വാക്സിനേഷൻ പ്രക്രിയയുടെ ഡ്രൈ റൺ നടത്തി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ (Dr. Harsh Vardhan) തന്നെ ഡൽഹിയിൽ ഡ്രൈ റൺ തയ്യാറെടുപ്പുകളുടെ മുഴുവൻ ഭാഗവുംഏറ്റെടുത്തിരുന്നു. ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം വാക്സിനേഷൻ നൽകുന്നത്.
വാക്സിന്റെ വില വിവരങ്ങൾ
കോവിഷീൽഡിന് (Covishield) 250 രൂപയാണ് കമ്പനി നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ കോവാക്സിന് (Covaxin) 350 രൂപയാണ് ഭാരത ബയോടെക് നിർദ്ദേശിച്ചിരിക്കുന്നത്. ബുധനാഴ്ചയോടെ ആദ്യഘട്ട വാക്സിൻ വിതരണം തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.