കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ
Abhaya Murder Case: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
സിസ്റ്റർ അഭയ കൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാ. തോമസ് കോട്ടൂരാനും സിസ്റ്റർ സെഫിയും ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഇവർ രണ്ടുപേരെയും സിബിഐ കോടതി കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു
Ganesh Kumar - Youth Congress പോര് തെരുവിൽ; പത്തനാപുരത്ത് ഇന്ന് ഹർത്താൽ
ചവറയിൽ MLA കെ.ബി.ഗണേഷ് കുമാറിനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് പത്തനാംപുരം പഞ്ചായത്തിൽ ഹർത്താൽ നടത്തും. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
Covid Vaccination: രാജ്യത്താകമാനം 447 പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതായി ആരോഗ്യമന്ത്രാലയം
വാക്‌സിന്‍ കുത്തിവെപ്പെടുത്തവരില്‍ 447 പേര്‍ക്ക് നേരിയ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ പ്രശ്‌നങ്ങള്‍ സാരമായി നേരിട്ട മൂന്ന് പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Tandav Web Series: താണ്ഡവ് മതവികാരം വ്രണപ്പെടുത്തുന്നു, ആമസോണ്‍ പ്രൈമിനോട് വിശദീകരണം തേടി MIB
വെബ് സീരീസ് താണ്ഡവിന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നോട്ടീസ്. ഹിന്ദു ദൈവങ്ങളെ വെബ് സീരീസില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നും അത്തരം സന്ദര്‍ഭങ്ങള്‍ സീരീസില്‍ നിന്നും നീക്കം ചെയ്യണമെന്നും ബിജെപി എംഎല്‍എ രാം കദം പറഞ്ഞു. ഒപ്പം സീരീസ് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്
Messi ക്ക് ക്ലബ് കരിയറിലെ ആദ്യ Red Card; Spanish Super Cup അത്ലെറ്റിക് ബിൽബാവോക്ക്
Lionel Messi യുടെ ബാഴ്സലോണ ക്ലബ് ചരിത്രത്തിൽ താരത്തിന്റെ അദ്യം Red Card നേട്ടം. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ അത്ലെറ്റിക് ബിൽബാവോയ്ക്കെതിരെയുള്ള മത്സരത്തിന്റെ അധിക സമയത്തെ ഇഞ്ചുറി ടൈമിലാണ് മെസി റെഡ് കാർഡ് കണ്ട് പുറത്തായത്. ഫൈനലിൽ അത്ലെറ്റിക് ക്ലബ് രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടി ബാഴ്സെയ തോൽപ്പിച്ച് കപ്പ് ഉയർത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...