Abhaya Murder Case: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ഇവർ രണ്ടുപേരെയും സിബിഐ കോടതി കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Jan 18, 2021, 09:05 AM IST
  • തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികളായ ഫാ. തോമസ് കോട്ടൂരാനും, സിസ്റ്റർ സെഫിയും ഇന്ന് ഹൈക്കോടതിയെ സമീപിക്കുന്നത്.
  • ഹർജി നൽകുന്നത് മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ്.
  • സാക്ഷി മൊഴികൾ മാത്രം അടിസ്ഥാനമാക്കിക്കൊണ്ട് കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനിൽക്കില്ല എന്നാണ് പ്രതിഭാഗത്തിന്റെ വാദം.
Abhaya Murder Case: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

കൊച്ചി:  സിസ്റ്റർ അഭയ കൊലക്കേസിൽ (Abhaya Murder Case) ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാ. തോമസ് കോട്ടൂരാനും സിസ്റ്റർ സെഫിയും ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും.  ഇവർ രണ്ടുപേരെയും സിബിഐ കോടതി കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. 

തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ (CBI Court) ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികളായ ഫാ. തോമസ് കോട്ടൂരാനും, സിസ്റ്റർ സെഫിയും ഇന്ന് ഹൈക്കോടതിയെ സമീപിക്കുന്നത്.   ഹർജി നൽകുന്നത് മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ്.  സാക്ഷി മൊഴികൾ മാത്രം അടിസ്ഥാനമാക്കിക്കൊണ്ട് കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനിൽക്കില്ല എന്നാണ് പ്രതിഭാഗത്തിന്റെ വാദം. 

Also Read: Sister Abhaya Murder Case: കോട്ടൂരിനും സെഫിക്കും ജീവപര്യന്തം

മാത്രമല്ല അപ്പീൽ തീർപ്പാകും വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.  ഇരുപത്തിയെട്ട്  വർഷത്തെ കാത്തിരിപ്പിനോടുവിൽ ഡിസംബർ 23 നാണ് സിസ്റ്റർ അഭയ കൊലക്കേസിൽ (Sister Abhaya Murder CAse) തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി പ്രതികൾക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. 

Also Read: Abhaya Case: വിധിയിൽ സന്തോഷമെന്ന് ദൃക്സാക്ഷിയായ അടയ്ക്കാ രാജു

ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം പിഴയും വിധിച്ചിരുന്നു.  IPC 302, 201 വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിക്കൽ, കൊലപാതകം അടക്കമുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ വിധിച്ചത്. സിസ്റ്റർ സെഫിക്ക് (Sister Sefi) ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. കൂടാതെ ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഇരുവർക്കും ഏഴ് വർഷം തടവും വിധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News