Tokyo : ജപ്പാനിൽ (Japan) കോവിഡ് (Covid 19) കാലത്ത് കുട്ടികളിലുള്ള ആത്മഹത്യ (Suicide) പ്രവണത വർധിക്കുന്നുവെന്ന് ജപ്പാൻ സർക്കാരിന്റെ പഠനം വെളിപ്പെടുത്തി. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പഠനം  പറയുന്നതനുസരിച്ച് കോവിഡ് രോഗബാധയുടെ കാലയളവിൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് .


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് രോഗബാധ പടർന്ന് പിടിച്ച സാഹചര്യത്തിൽ കഴിഞ്ഞ വര്ഷം സ്കൂളുകൾ അടക്കുകയും, ക്ലാസുകൾ നിർത്തി  വെക്കുകയും ചെയ്യേണ്ട നിരവധി സാഹചര്യങ്ങൾ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ ജപ്പാനിൽ പ്രൈമറി കാൽസുകൾ മുതൽ ഹൈ സ്കൂളുകളിൽ വരെ പഠിക്കുന്ന 415 വിദ്യാർഥികളാണ് ആത്മഹത്യ ചെയ്തത്. ജപ്പാനിലെ ആരോഗ്യ മന്ത്രാലയം നടത്തിയ സർവേയിലാണ് കണക്കുകൾ പുറത്ത് വിട്ടത്.


ALSO READ: Price of 1 Ltr Water: ഒരു ലിറ്റര്‍ വെള്ളത്തിന്‍റെ വിലയ്ക്ക് 2 ഫ്ലാറ്റ് വാങ്ങാം..!! ഞെട്ടണ്ട, ഈ വെള്ളത്തിന്‍റെ വില വെറും 45 ലക്ഷം മാത്രം


   1974 മുതലുള്ള കണക്കുകൾ അനുസരിച്ച് ഏറ്റവും ഉയർന്ന ആത്മഹത്യാ നിരക്കാണ് കുട്ടികളിൽ ഇപ്പോൾ രേഖപ്പെടുകുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ കുട്ടികളിലെ ആത്മഹത്യയുടെ എണ്ണം100-ലേറെ ഉയർന്നതായി അസഹി പത്രം വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ജപ്പാൻ ആത്മഹത്യ വളരെയധികമായിരുന്ന ഒരു രാജ്യമായിരുന്നു .


ALSO READ: China Non- Communist Media : സ്വതന്ത്ര ശബ്ദങ്ങൾ ഉയരണ്ട, കമ്മ്യൂണിസ്റ്റിതര മാധ്യമങ്ങൾ നിരോധിക്കാൻ ചൈന പദ്ധതിയിടുന്നു


G7 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ആത്മഹത്യ നിരക്ക് ജപ്പാനിനായിരുന്നു.  എന്നാൽ കഴിഞ്ഞ 15 വർഷങ്ങളായുള്ള തുടർച്ചയായ പരിശ്രമത്തിന്റെ ഫലമായി ജപ്പാൻ ആത്മഹത്യ നിരക്ക് 40 ശതമാനം വരെ കുറച്ചിരുന്നു. 2009   ന് ശേഷം പത്ത് വര്ഷങ്ങളായി ജപ്പാനിലെ ആത്മഹത്യ നിരയ്ക്ക് തുടർച്ചയായി കുറഞ്ഞ് വരികെയായിരുന്നു. എന്നാൽ കോവിഡ് രോഗബാധ വീണ്ടും രാജ്യത്ത് ആത്മഹത്യ നിരക്ക് ഉയരാൻ കാരണമായി.


ALSO READ: India-China border issue | ഇന്ത്യ-ചൈന യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടും; പ്രകോപനപരമായ പ്രസ്താവനയുമായി ചൈനീസ് പത്രം


കുറച്ച് വര്ഷങ്ങളായി തുടർച്ചയായി കുറഞ്ഞ് വന്നിരുന്ന ജപ്പാനിലെ ആത്മഹത്യ നിരക്ക് 2020 ൽ കോവിഡ് രോഗബാധ ആരംഭിച്ചതിന് ശേഷം വീണ്ടും ഉയർന്നു. ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ പ്രവണത ഉണ്ടായത് സ്ത്രീകളിലായിരുന്നു. കോവിഡ് രോഗബാധ ഉണ്ടാക്കിയ മാനസിക പിരിമുറുക്കങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടുകളുമായിരുന്നു ആത്മഹത്യക്ക് പ്രധാന കാരണം. സ്ത്രീകളെ അപേക്ഷിച്ച് ആത്മഹത്യ ചെയ്ത പുരുഷമാരുടെ എണ്ണം കുറവാണ് .  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.