Price of 1 Ltr Water: ഒരു ലിറ്റര്‍ വെള്ളത്തിന്‍റെ വിലയ്ക്ക് 2 ഫ്ലാറ്റ് വാങ്ങാം..!! ഞെട്ടണ്ട, ഈ വെള്ളത്തിന്‍റെ വില വെറും 45 ലക്ഷം മാത്രം

ലക്ഷങ്ങളും  കോടികളും വില വിലമതിക്കുന്ന  ബിയർ അല്ലെങ്കില്‍  ഷാംപെയ്ൻ പരിചിതമാണ്. എന്നാല്‍,  ഒരു ലിറ്റര്‍ വെള്ളത്തിന്‌  ലക്ഷങ്ങള്‍  വില വരുമെന്ന് നിങ്ങള്‍ ഒരിയ്ക്കലെങ്കിലും  കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടോളൂ, ലക്ഷങ്ങള്‍ വിലമതിക്കുന്ന വെള്ളം ഉണ്ട്.  അറിയാം, ലോകത്തെ ഏറ്റവും വിലയേറിയ കുടിവെള്ളത്തെപ്പറ്റി ... 

Written by - Zee Malayalam News Desk | Last Updated : Oct 13, 2021, 05:29 PM IST
  • ലോകത്തിലെ ഏറ്റവും ചെലവേറിയ വെള്ളത്തിന്‍റെ (World's Costiest Water Bottle) ഒരു കുപ്പിയുടെ വില 45 ലക്ഷത്തിലധികം രൂപയാണ്.
  • ഇത്രയും തുകയ്ക്ക് ലഭിക്കുക വെറും 750ml വെള്ളം മാത്രമാണ് എന്നതാണ് മറ്റൊരു വസ്തുത.
  • ലോകത്തിലെ ഏറ്റവും വിലകൂടിയ ഈ വെള്ളത്തിന്‍റെ പേര് അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി (Acqua di Cristallo Tributo a Modigliani) എന്നാണ്.
Price of 1 Ltr Water: ഒരു ലിറ്റര്‍ വെള്ളത്തിന്‍റെ വിലയ്ക്ക് 2 ഫ്ലാറ്റ് വാങ്ങാം..!! ഞെട്ടണ്ട, ഈ വെള്ളത്തിന്‍റെ വില വെറും  45 ലക്ഷം മാത്രം

Price of 1 Ltr Water: ലക്ഷങ്ങളും  കോടികളും വില വിലമതിക്കുന്ന  ബിയർ അല്ലെങ്കില്‍  ഷാംപെയ്ൻ പരിചിതമാണ്. എന്നാല്‍,  ഒരു ലിറ്റര്‍ വെള്ളത്തിന്‌  ലക്ഷങ്ങള്‍  വില വരുമെന്ന് നിങ്ങള്‍ ഒരിയ്ക്കലെങ്കിലും  കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടോളൂ, ലക്ഷങ്ങള്‍ വിലമതിക്കുന്ന വെള്ളം ഉണ്ട്.  അറിയാം, ലോകത്തെ ഏറ്റവും വിലയേറിയ കുടിവെള്ളത്തെപ്പറ്റി ... 

ലോകത്തിലെ ഏറ്റവും ചെലവേറിയ വെള്ളത്തിന്‍റെ   (World's Costiest Water Bottle) ഒരു കുപ്പിയുടെ വില 45 ലക്ഷത്തിലധികം രൂപയാണ്. എന്നാല്‍, ഇത്രയും തുകയ്ക്ക്  ലഭിക്കുക  വെറും 750ml വെള്ളം മാത്രമാണ് എന്നതാണ് മറ്റൊരു വസ്തുത. 

ലോകത്തിലെ ഏറ്റവും വിലകൂടിയ ഈ വെള്ളത്തിന്‍റെ  പേര് അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി  (Acqua di Cristallo Tributo a Modigliani) എന്നാണ്.  ഇതിന്‍റെ  ഒരു കുപ്പിയുടെ വില 45 ലക്ഷം രൂപയാണ്. എന്നാല്‍, ഒരു  കുപ്പിയില്‍  ഒരു ലിറ്റർ വെള്ളം പോലും അടങ്ങിയിട്ടില്ല. പകരം,  ഒരു  കുപ്പിയിൽ ഏകദേശം   750 ml വെള്ളം മാത്രമാണ് ലഭിക്കുക.  

Also Read:  TN local body poll: ഇങ്ങനെയൊക്കെ തോൽക്കാമോ? സ്വന്തം വോട്ട് മാത്രം ലഭിച്ച ഒരു സ്ഥാനാര്‍ഥി..!!

റിപ്പോർട്ട് അനുസരിച്ച്, അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി  (Acqua di Cristallo Tributo a Modigliani) വെള്ളത്തിന്‍റെ ഒരു കുപ്പിയുടെ വില 60,000 ഡോളറാണ്, അതായത് 45 ലക്ഷത്തിലധികം രൂപ...!!

ഈ വെള്ളം  ഫിജിയിലെയും ഫ്രാൻസിലെയും  പ്രകൃതിദത്ത നീരുറവയിൽ (Natural Spring) നിന്നാണ് ഈ വെള്ളം ഉത്ഭവിക്കുന്നത്. 

എന്തുകൊണ്ടാണ് ഈ വെള്ളത്തിന്‌ ഇത്രയും വില? (Why Acqua di Cristallo Tributo a Modigliani so scostlier?)

അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി  (Acqua di Cristallo Tributo a Modigliani) വെള്ളത്തിന്‌ ഇത്രയും വില വരുന്നതിന് നിരവധി കാരണങ്ങളുണ്ട്.  അതില്‍ പ്രധാന കാരണം വെള്ളം നിറയ്ക്കുന്ന കുപ്പിയാണ്. ഈ കുപ്പി വളരെ സ്പെഷ്യല്‍ ആണ്.  24 ക്യാരറ്റ് സ്വര്‍ണം കൊണ്ടാണ്  ഈ കുപ്പി നിര്‍മ്മിച്ചിരിയ്ക്കുന്നത്.  

രണ്ടാമത്തെ പ്രധാന കാരണം  ഈ കുപ്പിയുടെ ഡിസൈന്‍ ആണ്.  ഈ കുപ്പി രൂപകൽപന ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്ത  കുപ്പി ഡിസൈനർ ഫെർണാണ്ടോ അൽതമിറാനോയാണ്.

മൂന്നാമത്തെ പ്രധാന കാരണം എന്ന് പറയുന്നത് വെള്ളത്തിന്‍റെ ഗുണമാണ്. ഈ വെള്ളത്തിന്‍റെ ഗുണങ്ങളും രുചിയും തികച്ചും വ്യത്യസ്തമാണ്.  ഇത് സാധാരണ വെള്ളത്തേക്കാൾ പല മടങ്ങ് ഊര്‍ജ്ജം  നൽകുമെന്നാണ് കണ്ടെത്തല്‍ .

സാധാരണ വെള്ളത്തേക്കാള്‍ ഗുണമേറിയ വെള്ളം, ലോകപ്രശസ്ത ഡിസൈനര്‍ പകൽപന ചെയ്ത, സ്വര്‍ണം കൊണ്ടുണ്ടാക്കിയ  കുപ്പിയില്‍ നിറയുമ്പോള്‍ ഗുണത്തെക്കാള്‍ വിലയേറും...!! 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News