Suresh Gopi: ഫോണില്ലെന്ന് സങ്കടം അറിയിച്ച് വിദ്യാർഥി, ദാ വന്നു ഫോണുമായി സുരേഷ് ഗോപി
ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ സൗകര്യം ഇല്ലെന്ന് വിളിച്ചറിയിച്ച പെൺകുട്ടിക്ക് നേരിട്ടെത്തി ഫോൺ നൽകി സുരേഷ് ഗോപി.
മലപ്പുറം: ഓണ്‍ലൈന്‍ പഠനത്തിന് (Online Class) ആവശ്യമായ സൗകര്യം ഇല്ലെന്ന സങ്കടം പറഞ്ഞ് വിളിച്ച വിദ്യാർഥിക്ക് (Student) സർപ്രൈസ് നൽകി നടനും എംപിയുമായ സുരേഷ് ഗോപി (Suresh Gopi). പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോണുമായി (Smart Phone) പെൺകുട്ടിയുടെ വീട്ടിൽ നേരിട്ടെത്തുകയായിരുന്നു സുരേഷ് ഗോപി. ഫോണും പലഹാരവും നല്‍കിയ എംപി വിദ്യാര്‍ഥിയുടെ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും വാഗ്ദാനം ചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം പെൺകുട്ടിയുടെ വീട് നിർമ്മാണം പാതി മുടങ്ങിയ അവസ്ഥയിലായിരുന്നു. അത് പൂർത്തിയാക്കാനുള്ള ഉറപ്പും നൽകിയാണ് അദേദഹം അവിടെ നിന്ന് മടങ്ങിയത്. ഒരാഴ്ച മുൻപാണ് എസ്എസ്എല്‍സി ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥിനി സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് സങ്കടം അറിയിച്ചത്.
Also Read: Mammootty Smartphone Challenge: നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ ചലഞ്ചുമായി മെഗാസ്റ്റാർ
സങ്കടം വിളിച്ച് പറഞ്ഞപ്പോൾ വഴിയുണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും ചെളി നിറഞ്ഞ വഴിയിലൂടെ തന്റെ വീട്ടിലേക്ക് അദ്ദേഹം എത്തുമെന്ന് വിദ്യാർഥി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, ഇന്നലെ ഫോണുമായി മലയാളത്തിന്റെ പ്രിയ നടന്‍ നേരിട്ട് എത്തിയപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണുണ്ടായതെന്നും വിദ്യാർഥി പറയുന്നു.
Also Read: Kite Victers Online Class:ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ നീട്ടി, പുന: സംപ്രേക്ഷണം 18 വരെ
കൊച്ചിയില്‍നിന്ന് വാങ്ങിയ പലഹാരങ്ങളും അദ്ദേഹം കയ്യിൽ കരുതിയിരുന്നു. പാതിവഴിയില്‍ നിലച്ച വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ തന്റെ ട്രസ്റ്റ് സഹായിക്കുമെന്നും വിവരം പിന്നാലെ അറിയിക്കാമെന്നും പറഞ്ഞാണ് സുരേഷ് ഗോപി മടങ്ങിയത്.
സംസ്ഥാനത്ത് ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് ദിനംപ്രതി പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം നെറ്റ് വർക്ക് (Network) ലഭിക്കുന്നതിനായി മൊബൈൽ ഫോണുമായി മരത്തിൽ കയറിയ വിദ്യാർത്ഥി മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് താഴെ വീഴുകയും നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് മൊബൈൽ കവറേജ് (Mobile Coverage) ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികൾ ഓൺലൈൻ ക്ലാസിൽ (Online Class) പങ്കെടുക്കുന്നത്. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...