സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കായി സ്മാർട്ട് ഫോൺ ചാലഞ്ചുമായി(Mammootty Smartphone Challenge) നടൻ മമ്മൂട്ടി. വലിയ ഓൺലൈൻ വിദ്യാഭ്യാസത്തിനുളള സൗകര്യമില്ലാത്തതിനാൽ വിദ്യാർത്ഥികളുടെ പഠനം പാതിവഴിയിൽ ആവാതിരിക്കുവാനാണ് ഇത്തരമൊരു പദ്ധതി ഒരുക്കിയിരിക്കുന്നത്.
'വിദ്യാമൃതം' എന്നാണ് ഈ ക്യാമ്പയിൻറെ പേര്. മമ്മൂട്ടിയുടെ തന്നെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് ഈ പദ്ധതിക്ക് തിരികൊളുത്തുന്നത്.നിങ്ങൾ ഇപ്പോൾ ഉപയോഗിക്കാത്ത, എന്നാൽ ഉപയോഗയോഗ്യമായ മൊബൈൽ ഫോണുകൾ സ്വന്തമായി ഉണ്ടെങ്കിൽ ഫോണില്ലാത്ത ഒരു കുട്ടിക്ക് അത് കൈമാറിക്കൂടെ എന്നാണ് മമ്മൂട്ടി ചോദിച്ചിരിക്കുന്നത്.
എന്നാൽ 'സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠനം മുടങ്ങുന്ന ഒരായിരം കുട്ടികളും ഇവിടെയുണ്ട്. നിങ്ങളുടെ പക്കൽ ഉപയോഗിക്കാതെ ഇരിക്കുന്ന സ്മാർട്ട് ഫോൺ, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവർക്ക് കൈമാറിയാൽ അത് വലിയൊരു കൈത്താങ്ങായിരിക്കും.
ലോകത്ത് എവിടെനിന്നും അത് തങ്ങളെ ഏൽപ്പിച്ചാൽ അർഹതപ്പെട്ട കൈകളിൽ എത്തിക്കുമെന്ന് മമ്മൂട്ടി ഉറപ്പ് നൽകുന്നു. മാത്രമല്ല സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ അത് ഒരു കവറിലാക്കി തൊട്ടടുത്തുള്ള 'സ്പീഡ് ആൻഡ് സേഫ് ' കൊറിയർ ഓഫീസിൽ എത്തിച്ചാൽ മതി.
ALSO READ: മോഹൻലാലിനെ ഒരു നോക്കു കാണണം; ശ്രീഹരിക്ക് സർപ്രൈസ് നൽകി താരം
ഇതിനൊപ്പം ഒരു ഡിക്ലറേഷൻ കൊടുത്താൽ സൗജന്യമായി മൊബൈൽ കെയർ ആൻഡ് ഷെയർ ഓഫീസിലേക്ക് അയക്കാം. ഏല്ലാ ഗാഡ്ജറ്റുകളും മുൻഗണനാക്രമത്തിൽ കുട്ടികൾക്ക് എത്തിച്ചു കൊടുക്കും. പദ്ധതിക്ക് പിന്തുണയുമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണലും രംഗത്തുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...