ഇന്ന് പൗർണ്ണമി; ദേവിയെ ഭജിക്കുന്നത് ഉത്തമം...
പൗർണ്ണമി ദിനം രാവിലെ കുളിച്ചുവൃത്തിയായ ശേഷം ദേവി സ്തുതികൾ ജപിക്കണം.
ഇന്ന് പൗർണ്ണമി. ദേവിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ദിനമാണ് ഇന്ന് എന്നാണ് വിശ്വാസം. ഇന്നത്തെ ദിവസം ദേവിയെ ഭജിക്കുന്നത് കൂടുതൽ നല്ലതാണ്.
ഇങ്ങനെ ചെയ്താൽ ഐശ്വര്യവും ദു:ഖനാശവും ദേവീകടാക്ഷവുമാണ് ഫലം. കൂടാതെ ഈ വ്രതം വിദ്യാർത്ഥികൾക്കും നല്ലതാണ്. ഓരോമാസത്തേയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്.
Also read: ക്ഷേത്ര ദർശനവും പ്രദക്ഷിണവും തമ്മിലുള്ള ബന്ധം...
പൗർണ്ണമി ദിനം രാവിലെ കുളിച്ചുവൃത്തിയായ ശേഷം ദേവി സ്തുതികൾ ജപിക്കണം. പകൽ ഒരുനേരം ഭക്ഷണം കഴിച്ച് രാത്രിയിൽ നിരാഹാരം ഇരിക്കണം. കൂടാതെ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി ദേവി നാമങ്ങൾ ജപിക്കുന്നതും നല്ലതാണ്. കൂടാതെ ഈ മന്ത്രം ചൊല്ലുന്നതും നല്ലതാണ്.
യാ ദേവി സർവ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസൈയ് നമസ്തസൈയ്
നമസ്തസൈയ് നമോ നമ:
ഓം ആയൂർദേഹി ധനംധേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേ പരമേശ്വരി
ഇതിന്റെ കൂടെ ലളിതാസഹസ്രനാമം ചൊല്ലുന്നതും നല്ലതാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ ലളിതാസഹസ്രനാമത്തിന്റെ ധ്യാനം ചൊല്ലുന്നതും നല്ലതാണ്.