പ്രബുദ്ധ മലയാളി ഇങ്ങനെയൊക്കെയാണ്... വിദ്യാസമ്പന്നനാണ്, സാമൂഹ്യ ബോധമുള്ളവനാണ്, മലയാളി വ്യത്യസ്തനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളിയുടെ ജനപ്രിയ താരം ദിലീപ് ഒരു കേസുമായി ബന്ധപെട്ട് വിചാരണ നേരിടുകയാണ്. നടിയെ ആക്രമിച്ച കേസ് എന്ന് കുപ്രസിദ്ധി നേടിയ കേസിൽ ദിലീപിനെതിരെ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് നാളിതു വരെ കേട്ട് കേൾവിയില്ലാത്ത വിധത്തിൽ പീഡനത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ്. 


ഇങ്ങനെ ജനപ്രിയ താരം ചെയ്യുമോ എന്നതിൽ തർക്കങ്ങളുണ്ട്. കേസ് കോടതിയിൽ വിചാരണയിലുമാണ്.  ഇതിലെ ഗൂഢാലോചനയടക്കമുള്ള കാര്യങ്ങൾ പോലീസ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 


WHO എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി ഡോക്ടര്‍ സാബ്


എന്തായാലും കേസിൽ ദിലീപിന്റെ പങ്കൊക്കെ ഇനി വിചാരണയിൽക്കൂടെ പുറത്ത് വരട്ടെ, അന്വേഷണ സംഘത്തിനും ദിലീപിനും തങ്ങളുടെ വാദങ്ങൾ വിചാരണ കോടതിയിൽ നിരത്താവുന്നതാണ്. 


ഇനി മറ്റൊരു കേസിലേക്ക് വന്നാൽ സയനഡ് നൽകി കൊലപാതകങ്ങൾ നടത്തിയ ജോളിയാണ്. മലയാളിയുടെ ചിന്തകൾക്കപ്പുറമായിരുന്നു ജോളിയുടെ ആസൂത്രണം. ഒരു വീട്ടമ്മയിൽ നിന്ന് മലയാളി സമൂഹം ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 


റിപ്പറുടെ കൊലപാതകങ്ങളും പിടികിട്ടാപുള്ളി സുകുമാരക്കുറിപ്പിനേയും ഒക്കെ വായിച്ചറിഞ്ഞ കേട്ടറിഞ്ഞ ഒരു തലമുറയ്ക്ക് ജോളി ഒരു പേടിപെടുത്തൽ തന്നെയായിരുന്നു. ആസൂത്രണം ചെയ്ത് അവസരം പാർത്തിരുന്ന കൊലപാതകങ്ങൾ അതായിരുന്നു ജോളി നടപ്പിലാക്കിയത്.


പനിയുള്ളവര്‍ക്ക് സേവനമില്ല, വെട്ടിയ മുടി വീട്ടില്‍ കൊണ്ടുപോകണം...


 


ദൃശ്യം സിനിമ ഇറങ്ങിയതിന് പിന്നാലെ കൊലപാതകങ്ങളിൽ ഒരു ദൃശ്യം മോഡൽ കണ്ട് പിടിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും ഒക്കെ കഴിയുകയും ചെയ്തു. 


പിന്നീടോ പ്രണയാഭ്യാർത്ഥന നിരസിക്കുന്ന പെൺകുട്ടികളെ ക്രൂരമായി തീയിട്ട് കൊല്ലുന്ന വിധത്തിൽ പോലും മലയാളി മാറി. എന്നാലിപ്പോൾ മലയാളി ഞെട്ടിയത് പാമ്പിനെ ക്കൊണ്ട് കടിപ്പിച്ച് കൊല്ലുക എന്ന പുതിയ കേസിലാണ്. 


ഉത്ര എന്ന പെൺകുട്ടിയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത് പോലീസിനെ മാത്രമല്ല, മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ആരും ചിന്തിക്കാത്ത വഴിയിലൂടെ സ്വന്തം ഭാര്യയെ കൊല്ലുന്നതിനായി സൂരജ് സഞ്ചരിച്ചു.


പ്രബുദ്ധ മലയാളിയുടെ സാമൂഹിക ബോധത്തിലേക്ക് അങ്ങനെ പുതിയ ഒരായുധവും കടന്ന് വന്നു. പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം