ഇന്നാണ് ഏകാദശികളിൽ പ്രധാനമായ നിർജല ഏകാദശി.  ഈ ഏകാദശി വ്രതം എടുക്കുന്നതുകൊണ്ട് ദീര്‍ഘായുസ് നേടാമെന്നാണ് വിശ്വാസം.  പേര് സൂചിപ്പിക്കുന്നതുപോലെ ജലപാനം പോലും ഉപേക്ഷിച്ച് ഭക്തിയോടെ എടുക്കേണ്ട വ്രതമാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: പൂജാമുറിയ്ക്കും സ്ഥാനമുണ്ട്...


ജലപാനം പോലുമില്ലാതെ ഏകാദശിവ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വര്‍ഷം മുഴുവന്‍ ഏകാദശി അനുഷ്ഠിച്ചതിന്റെ ഫലം ലഭിക്കുമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. തികഞ്ഞ ഭക്തിയോടെ മനസില്‍ ഈശ്വര നാമം ജപിച്ചുകൊണ്ടുവേണം ഈ ദിവസം മുഴുവന്‍ കഴിച്ചുകൂട്ടാന്‍. ഈ വ്രതാനുഷ്ഠാനത്തിനു ശേഷം ദ്വാദശിയിലെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് സ്നാനം, വിഷ്ണുപൂജ, കഴിവിനനുസരിച്ചുള്ള ദാനം, അന്നദാനം എന്നിവ നടത്തണം.  


Also read: ഇന്ന് വിഷ്ണുവിനെ ഭജിക്കുന്നത് ഏറെ ഉത്തമം


നിര്‍ജല ഏകാദശിയുമായി ബന്ധപ്പെട്ട് ഇങ്ങനെയും ഒരു കഥയുണ്ട്. ഭീമന്‍ ഒരിക്കല്‍ വ്യാസ ഭഗവാനോട് ഏകാദശിയനുഷ്ഠാനവുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലുണ്ടായ ഒരുകാര്യം പറഞ്ഞു. തന്റെ സഹോദരങ്ങളും ദ്രൗപതിയും അമ്മയുമെല്ലാം ഏകാദശിവ്രതം അനുഷ്ഠിക്കാറുണ്ട്. തന്നോടും ഈ വ്രതമെടുക്കാന്‍ പറഞ്ഞുവെന്നും പക്ഷേ  തനിക്ക് വിശപ്പു സഹിക്കാന്‍ കഴിയാത്തതിനാല്‍ അതിന് സാധിക്കുന്നില്ലെന്നും ദാനം ചെയ്യുകയും ഭഗവാന് അര്‍ച്ചന നടത്തുകയും ചെയ്യാമെന്നും നിരാഹാരം അനുഷ്ഠിക്കാതെ എങ്ങനെ വ്രതമെടുക്കാമെന്നു പറഞ്ഞുതരണമെന്നും ഭീമന്‍ വ്യാസനോട് അഭ്യർത്ഥിച്ചു. 


അതിന് മറുപടിയായി ഭീമനോട് നിർജല ഏകാദശി മാത്രം എടുത്താൽ മതിയെന്നും അന്നേ ദിവസം ആഹാരം പോയിട്ട് ജലപാനം പോലും പാടില്ലയെന്നും ഈ ഒരു വ്രതം എടുത്താൽ വർഷത്തെ മുഴുവൻ ഏകാദശി എടുത്ത ഫലം ലഭിക്കുമെന്നും വ്യാസമഹർഷി പറഞ്ഞു.  


Also read: ഈ ഗായത്രി മന്ത്രം ദിവസവും ജപിച്ചു നോക്കൂ...


ഈ വ്രതമെടുക്കുന്നവർ അവനവന്റെ ആരോഗ്യസ്ഥിതി നോക്കിവേണം എടുക്കാൻ.  അന്നേ ദിവസം എണ്ണ തേച്ചുകുളിക്കരുത്, പകലുറക്കം പാടില്ല, പ്രഭാത സ്നാനത്തിന് ശേഷം ഭഗവാനെ ധ്യാനിക്കുകയും വിഷ്ണു ഗായത്രി ജപിക്കുകയും ചെയ്യുക.  വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമം.  നാമജപം ഹരിവാസര സമയത്ത് നടത്തുന്നത് ഉത്തമം. 


തുളസി നനയ്ക്കുന്നതും, തുളസിത്തറയ്ക്ക് പ്രദക്ഷിണം വയ്ക്കുന്നതും നന്ന്.  ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക.  ദ്വാദശി ദിവസം മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ച് പാരണ വിടുക.  


ഈ ദിവസം വിഷ്ണു ഗായത്രി ഭക്തിയോടെ ജപിക്കുന്നതും നന്ന്.  


വിഷ്ണു ഗായത്രി 


'ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി 
തന്നോ വിഷ്ണു പ്രചോദയാത്'