പൂജാമുറിയ്ക്കും സ്ഥാനമുണ്ട്...

വീടിന്റെ വടക്കുകിഴക്ക് കോണിലും തെക്കു പടിഞ്ഞാറെ കോണിലും കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തും പൂജമുറിയ്ക്ക് സ്ഥാനം ഉണ്ട്.      

Last Updated : May 31, 2020, 08:23 AM IST
പൂജാമുറിയ്ക്കും സ്ഥാനമുണ്ട്...

വീടായാൽ പൂജാമുറി ആവശ്യമാണല്ലോ.  പൂജാമുറിയ്ക്കും ഓരോ സ്ഥാനങ്ങളുണ്ട്.  വീടിന്റെ വടക്കുകിഴക്ക് കോണിലും തെക്കു പടിഞ്ഞാറെ കോണിലും കിഴക്കും പടിഞ്ഞാറും ഭാഗങ്ങളുടെ മധ്യത്തും പൂജമുറിയ്ക്ക് സ്ഥാനം ഉണ്ട്.    

Also read: സർവൈശ്വര്യത്തിന് മഹാലക്ഷ്മി സ്തവം ജപിക്കാം...

വടക്കുകിഴക്കോ കിഴക്ക് ഭാഗത്തോ ഉള്ള പൂജാമുറിയിൽ ദൈവങ്ങളുടെ ചിത്രങ്ങൾ പടിഞ്ഞാറ് ദർശനമായും തെക്കുപടിഞ്ഞാറും  പടിഞ്ഞാറും ഉള്ള പൂജാമുറിയിൽ കിഴക്ക് ദർശനമായുമാണ് ദൈവങ്ങളുടെ ചിത്രങ്ങൾ വയ്ക്കേണ്ടത്.  

Also read: ഗണപതി ഭഗവാന് പ്രിയം കറുകമാല... 

പൂജാമുറിയിൽ വിളക്ക് കൊളുത്തുമ്പോൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും ദീപം വരുന്നതാണ് ഉത്തമം എന്നാണ് വിശ്വാസം.  പൂജാമുറിയിൽ നമുക്ക് കുറച്ച് നേരം സ്വസ്ഥമായി ഇരുന്ന് നാമങ്ങളോ ജപങ്ങളോ ചെയ്യാൻ കഴിയണം.  അതുകൊണ്ടുതന്നെ ആവശ്യത്തിന് കാറ്റും വെളിച്ചവും ഉത്തമമാണ്.  

Trending News