ഇന്ന് വിഷ്ണുവിനെ ഭജിക്കുന്നത് ഏറെ ഉത്തമം
ഈ ഏകാദശി അനുഷ്ഠിച്ചാൽ സകല പാപങ്ങളിൽ നിന്നും മുക്തി ലഭിക്കും എന്നും വിശ്വാസമുണ്ട്. ഈ ദിവസം ഭഗവാന്റെ അവതാരമായ വാമാനനെയാണ് പൂജിക്കേണ്ടത്.
ഇന്ന് വിഷ്ണുവിനെ ഭജിക്കുന്നത് ഏറെ ഉത്തമമാണ് കാരണം ഇന്ന് കൃഷ്ണപക്ഷ ഏകാദശിയാണ്. ഈ ഏകാദശി അചല ഏകാദശിയെന്നും അപര ഏകാദശിയെന്നും അറിയപ്പെടുന്നു.
ഏകാദശി വ്രതം എടുക്കുന്നത് തന്നെ വിഷ്ണുപ്രീതിക്കായിട്ടാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഈ കൃഷ്ണപക്ഷ ഏകാദശി വ്രതം എടുക്കുന്നവർക്ക് ഭഗവാൻ സമ്പത്തും ഐശ്വര്യവും സൽപ്പേരും സത്സന്താനങ്ങളും നൽകും എന്നുമാണ് വിശ്വാസം.
Also read: ഭാഗ്യ സൂക്തം ദിവസവും ജപിക്കുന്നത് ഉത്തമം
മാത്രമല്ല ഈ ഏകാദശി അനുഷ്ഠിച്ചാൽ സകല പാപങ്ങളിൽ നിന്നും മുക്തി ലഭിക്കും എന്നും വിശ്വാസമുണ്ട്. ഈ ദിവസം ഭഗവാന്റെ അവതാരമായ വാമാനനെയാണ് പൂജിക്കേണ്ടത്. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി വ്രതം തുടങ്ങണം. അരികൊണ്ടുള്ള ഭക്ഷണം കഴിവതും ഒഴിവാക്കണം. ഏകാദശി ദിവസം പരിപ്പൂർണ്ണ വ്രതം അതായത് ഒന്നും കഴിക്കാതെയും ഭക്തർ വ്രതം എടുക്കാറുണ്ട്.
Also read: നാമ ജപം പോലെ ഫലസിദ്ധിയുണ്ട് ലിഖിത ജപത്തിനും
അവനവന്റെ ആരോഗ്യവും അവസ്ഥയും മനസ്സിലാക്കിവേണം വ്രതം എടുക്കാൻ. പാലും പഴവർഗങ്ങളും മാത്രം കഴിച്ചും വ്രതം എടുക്കുന്നവരും ഉണ്ട്. ഈ ദിവസം വിഷ്ണു സഹസ്രനാമം ചൊല്ലുകയും മൗന വ്രതം എടുക്കുന്നതും നല്ലതാണ്. വ്രതം കഴിഞ്ഞ് പിറ്റേദിവസം വിഷ്ണുക്ഷേത്ര ദർശനം നടത്തിയ ശേഷമേ ആഹാരം കഴിക്കാവൂ.
ഈ ദിവസം ഭഗവാൻ കൃഷ്ണനാൽ അനുഗ്രഹിക്കപ്പെട്ടതാണെന്നാണ് വിശ്വാസം. കൃഷ്ണ-ശുക്ല പക്ഷത്തിലെ പതിനൊന്നാമത്തെ ദിവസമാണ് ഏകാദശി.