നാമ ജപം പോലെ ഫലസിദ്ധിയുണ്ട് ലിഖിത ജപത്തിനും

നാമം ജപിക്കുമ്പോൾ മനസ്സ് മാത്രമാണ് മുഴുകിയിരിക്കുന്നതെങ്കിൽ ലിഖിത ജപത്തിൽ മനസും ശരീരവും മുഴുകുന്നു.    

Last Updated : Apr 18, 2020, 06:21 AM IST
നാമ ജപം പോലെ ഫലസിദ്ധിയുണ്ട് ലിഖിത ജപത്തിനും

നാമജപം മനസിനും ശരീരരത്തിനും ഏറെ ഗുണകരമാണ്.  അതുപോലെതന്നെ ഫലസിദ്ധിയുള്ളതാണ് ലിഖിത ജപവും. 

'ഓം നമോ നാരായണായ' എന്നോ 'ഓം നമ: ശിവായ' എന്നോ എഴുതുന്നതാണ് ലിഖിത ജപം.   നമാജപത്തെ പോലെ ഇതിലും ഭക്തിയും ശുദ്ധിയും അനിവാര്യമാണ്.  

Also read: ഈ മന്ത്രം ചൊല്ലുന്നത് കുടുംബത്തിന്റെ ഐക്യത്തിന് നന്ന് 

നാമം ജപിക്കുമ്പോൾ മനസ്സ് മാത്രമാണ് മുഴുകിയിരിക്കുന്നതെങ്കിൽ ലിഖിത ജപത്തിൽ മനസും ശരീരവും മുഴുകുന്നു.  നാമം എഴുതി തുടങ്ങിയാൽ അത് തീരുവോളം ശ്രദ്ധ മുഴുവനും അതിലായിരിക്കണം.  എന്നാൽ മാത്രമേ പൂർണഫലസിദ്ധി ലഭിക്കുകയുള്ളു. 

Also read: ഏതുകാര്യവും തുടങ്ങുന്നതിന് മുൻപ് ഈ മന്ത്രം ജപിക്കുന്നത് നന്ന്...

നാമം എഴുതുമ്പോൾ ഇഷ്ട ദേവനെയോ ദേവിയെയോ മനസ്സിൽ ധ്യാനിക്കുന്നതും ആ രൂപം ഉള്ളിൽ നിറഞ്ഞ് കാണുകയും വേണം.  ശേഷം ഈ മന്ത്രം എഴുതിയ കടലാസിനെ പവിത്രമായി കാണുകയും പൂജമുറിയിൽ സൂക്ഷിക്കുകയോ അല്ലെങ്കിൽ ക്ഷേത്രത്തിൽ സമർപ്പിക്കുകയോ വേണം.  

Trending News