നാമ ജപം പോലെ ഫലസിദ്ധിയുണ്ട് ലിഖിത ജപത്തിനും
നാമം ജപിക്കുമ്പോൾ മനസ്സ് മാത്രമാണ് മുഴുകിയിരിക്കുന്നതെങ്കിൽ ലിഖിത ജപത്തിൽ മനസും ശരീരവും മുഴുകുന്നു.
നാമജപം മനസിനും ശരീരരത്തിനും ഏറെ ഗുണകരമാണ്. അതുപോലെതന്നെ ഫലസിദ്ധിയുള്ളതാണ് ലിഖിത ജപവും.
'ഓം നമോ നാരായണായ' എന്നോ 'ഓം നമ: ശിവായ' എന്നോ എഴുതുന്നതാണ് ലിഖിത ജപം. നമാജപത്തെ പോലെ ഇതിലും ഭക്തിയും ശുദ്ധിയും അനിവാര്യമാണ്.
Also read: ഈ മന്ത്രം ചൊല്ലുന്നത് കുടുംബത്തിന്റെ ഐക്യത്തിന് നന്ന്
നാമം ജപിക്കുമ്പോൾ മനസ്സ് മാത്രമാണ് മുഴുകിയിരിക്കുന്നതെങ്കിൽ ലിഖിത ജപത്തിൽ മനസും ശരീരവും മുഴുകുന്നു. നാമം എഴുതി തുടങ്ങിയാൽ അത് തീരുവോളം ശ്രദ്ധ മുഴുവനും അതിലായിരിക്കണം. എന്നാൽ മാത്രമേ പൂർണഫലസിദ്ധി ലഭിക്കുകയുള്ളു.
Also read: ഏതുകാര്യവും തുടങ്ങുന്നതിന് മുൻപ് ഈ മന്ത്രം ജപിക്കുന്നത് നന്ന്...
നാമം എഴുതുമ്പോൾ ഇഷ്ട ദേവനെയോ ദേവിയെയോ മനസ്സിൽ ധ്യാനിക്കുന്നതും ആ രൂപം ഉള്ളിൽ നിറഞ്ഞ് കാണുകയും വേണം. ശേഷം ഈ മന്ത്രം എഴുതിയ കടലാസിനെ പവിത്രമായി കാണുകയും പൂജമുറിയിൽ സൂക്ഷിക്കുകയോ അല്ലെങ്കിൽ ക്ഷേത്രത്തിൽ സമർപ്പിക്കുകയോ വേണം.