Health Tips For Women: 40 കടന്ന സ്ത്രീകള്‍ക്ക് ആവശ്യമായ 5 പ്രധാന പോഷകങ്ങള്‍ ഇവയാണ്
Health Tips For Women: ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് 40 കഴിഞ്ഞ സ്ത്രീകള്‍ക്ക് ആരോഗ്യകരവുമായ ശരീരം നിലനിർത്താൻ, വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ആവശ്യമാണ്.
Health Tips For Women: ആരോഗ്യമെന്നത് ഏവരും ശ്രദ്ധിക്കേണ്ട കാര്യമാണ്, പ്രത്യേകിച്ചും സ്ത്രീകള്‍. കാരണം, പ്രായത്തിനനുസരിച്ച് സ്ത്രീകളുടെ ഹോർമോൺ സിസ്റ്റം പല സങ്കീർണ്ണമായ മാറ്റങ്ങൾക്കും വിധേയമാകുന്നു. ഇത്, മാനസികവും ശാരീരികവും വൈകാരികവുമായ അസ്ഥിരതയ്ക്ക് കാരണമാകുന്നു.
സ്ത്രീകള്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും സ്ത്രീ ശരീരം ആവശ്യപ്പെടുന്ന പോഷകങ്ങള്‍ പലതാണ്. ഇത്, ശരിയാംവണ്ണം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ അവരുടെ ശരീരം പല ആരോഗ്യ പ്രശ്നങ്ങളും നേരിടും.
Also Read: Noro Virus: എന്താണ് നോറോ വൈറസ്? രോഗ ലക്ഷണങ്ങള്‍ എന്താണ്? പകരുന്നത് എങ്ങിനെ? അറിയാം
ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് 40 കഴിഞ്ഞ സ്ത്രീകള്‍ക്ക് ആരോഗ്യകരവുമായ ശരീരം നിലനിർത്താൻ, വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ആവശ്യമാണ്. ചിലപ്പോള്‍ എത്ര ശ്രമിച്ചാലും നാം കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്നും നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാറില്ല. കൂടാതെ, 40 ന് ശേഷം ശരീരഭാരം വര്‍ദ്ധിക്കുമെന്ന ഭീതിയില്‍ പലരും ഭക്ഷണം കഴിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇത്, ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ അഭാവത്തിന് വഴി തെളിയ്ക്കുന്നു.
സ്ത്രീകളുടെ ശരീരം ശരിയായി പ്രവർത്തിക്കുന്നതിന്, ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ ചില പോഷകങ്ങൾ പ്രധാനമാണ്. കൂടാതെ, ആരോഗ്യകരമായ ജീവിതശൈലിക്ക് 40നും അതിനുമുകളിലും പ്രായമുള്ള സ്ത്രീകള്‍ ഭക്ഷണത്തിൽ ചേർക്കേണ്ട ചില പ്രധാന പോഷകങ്ങൾഅറിയാം
ഇരുമ്പ് (Iron): 40കളില്‍ സ്ത്രീ ശരീരത്തില്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് പല സ്ത്രീകളിലും പെരിമെനോപോസുമായി ബന്ധപ്പെട്ട മാറ്റങ്ങളുടെ സമയമാണ്. ഈ സമയത്ത് സ്ത്രീകളുടെ ശരീരത്തിന് ഇരുമ്പിന്‍റെ ആവശ്യം വര്‍ദ്ധിക്കുന്നു. വളർച്ചയ്ക്കും ടിഷ്യൂകളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിനും ആവശ്യമായ ഒരു പ്രധാന പോഷകമാണ് ഇരുമ്പ്. സ്ത്രീ ശരീരത്തില്‍ ഇരുമ്പിന്‍റെ കുറവ് വിളര്‍ച്ച ഉണ്ടാക്കുമെന്ന് മാത്രമല്ല, മറ്റ് പല ശാരീരിക പ്രശ്നങ്ങള്‍ക്കും ഇത് വഴി തെളിയ്ക്കുന്നു. പരിപ്പ്, പയർവർഗ്ഗങ്ങൾ, ബീൻസ്, ഇലക്കറികൾ, ധാന്യങ്ങൾ എന്നിവയിൽ നിന്ന് ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കും. കൂടുതല്‍ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഈ കാലയളവില്‍ കഴിയ്ക്കുന്നത് നാം കഴിയ്ക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഇരുമ്പ് നന്നായി ആഗിരണം ചെയ്യാന്‍ സഹായിയ്ക്കുന്നു.
പ്രോട്ടീൻ (Protein): നമ്മുടെ പേശികളെ ശക്തമായി നിലനിർത്താൻ പ്രോട്ടീൻ സഹായിക്കുന്നു. നമുക്കറിയാം, പ്രായമാകുമ്പോൾ നമ്മുടെ പേശികള്‍ ദുര്‍ബലമാവുന്നു. ഈ അവസരത്തില്‍ നമ്മുടെ പേശികള്‍ക്ക് ആവശ്യമായ സന്തുലിതാവസ്ഥയും ചലനാത്മകതയും നിലനിർത്തുന്നതിന് ധാരാളം പ്രോട്ടീന്‍ ആവശ്യമാണ്. അതിനാല്‍, 40 കഴിഞ്ഞ സ്ത്രീകള്‍ തങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം. ബീൻസ്, പയർ തുടങ്ങിയ പച്ചക്കറികളും പാൽ, കോട്ടേജ് ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങളും കഴിക്കുന്നത് ഉത്തമമാണ്.
കാൽസ്യം (Calcium): എല്ലുകളെ ശക്തിപ്പെടുത്താൻ കാൽസ്യം അത്യന്താപേക്ഷിതമാണ്. ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും ഇത് അനിവാര്യമാണ്. പ്രത്യേകിച്ച് 40 വയസിന് ശേഷം. നമ്മുടെ ഹൃദയം, പേശികൾ, ഞരമ്പുകൾ എന്നിവയുടെ പ്രവർത്തനത്തിനും ഇത് ആവശ്യമാണ്. നിങ്ങളുടെ ശരീരത്തില്‍ കാല്‍സ്യത്തിന്‍റെ കുറവ് നികത്താനായി പാലുൽപ്പന്നങ്ങൾ, ഇലക്കറികൾ, റാഗി എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
വിറ്റമിൻ D (Vitamin D): വിറ്റാമിന്‍ D നമ്മുടെ ശരീരത്തിന് ഏറെ പ്രധാനമായ ഒരു പോഷകമാണ്. പ്രത്യേകിച്ച് 40 വയസിന് ശേഷം, പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യ മാറ്റങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. വൈറ്റമിൻ ഡിയുടെ അപര്യാപ്തത വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യപ്പെടുന്നതിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. കൂൺ, മുട്ടയുടെ മഞ്ഞക്കരു, മത്സ്യം, ധാന്യങ്ങൾ തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ, നമുക്കറിയാം വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടമാണ് സൂര്യൻ. ദിവസവും രാവിലെ അല്‍പനേരം സൂര്യ പ്രകാശം ഏല്‍ക്കാന്‍ ശ്രദ്ധിക്കുക.
വിറ്റാമിന്‍ B: പ്രായമാകുന്നത് നമ്മുടെ അവയവങ്ങളുടെ പ്രവർത്തനത്തെ മാറ്റിമറിക്കുന്നു. ഈ അവസരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ B നമ്മുടെ ശരീരത്തിലെ സെല്ലുലാർ, ഓർഗൻ സിസ്റ്റം പ്രക്രിയകൾ സുഗമമായി പ്രവർത്തിക്കുന്നതിന് സഹായിയ്ക്കുന്നു. വൈറ്റമിൻ ബി അടങ്ങിയ ഭക്ഷണങ്ങളിൽ പയർവർഗ്ഗങ്ങൾ, ഇലക്കറികൾ എന്നിവ പ്രധാനമായും ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...