Maths Teacher Vacancy: കണക്ക് മാഷിന്‍റെ ഒഴിവ് ഉണ്ട്, ആദ്യം പരസ്യത്തില്‍നിന്നും മൊബൈല്‍ നമ്പര്‍ കണ്ടെത്തൂ..!!

Maths Teacher Vacancy:  തങ്ങളുടെ സ്കൂളിലേയ്ക്ക് കണക്ക് അദ്ധ്യാപകനെ തേടിയുള്ള പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 23, 2023, 02:23 PM IST
  • തങ്ങളുടെ സ്കൂളിലേയ്ക്ക് കണക്ക് അദ്ധ്യാപകനെ തേടിയുള്ള പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുന്നത്
Maths Teacher Vacancy: കണക്ക് മാഷിന്‍റെ ഒഴിവ് ഉണ്ട്, ആദ്യം പരസ്യത്തില്‍നിന്നും മൊബൈല്‍ നമ്പര്‍ കണ്ടെത്തൂ..!!

Maths Teacher Vacancy: ജോലി സംബന്ധമായ പരസ്യങ്ങള്‍ എല്ലാവരും തന്നെ ശ്രദ്ധിക്കാറുണ്ട്. കാരണം, തങ്ങളുടെ കരിയറില്‍ പുരോഗതി എല്ലാവരും ആഗ്രഹിക്കാറുണ്ട്.  

ഇന്ന് പല വിധത്തില്‍  ഒഴിവുകള്‍ സംബന്ധിക്കുന്ന സൂചനകള്‍ ലഭിക്കാറുണ്ട്. അതായത്, പത്ര മാസികള്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. അത്തരത്തില്‍ ജോലി സംബന്ധിക്കുന്ന ഒരു പരസ്യം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.

Also Read:  Lucky Idols: ഈ വിഗ്രഹങ്ങൾ വീട്ടിൽ വയ്ക്കാം, സമ്പത്തിന്‍റെ കലവറ തനിയേ തുറക്കും

തങ്ങളുടെ സ്കൂളിലേയ്ക്ക് കണക്ക് അദ്ധ്യാപകനെ തേടിയുള്ള പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുന്നത്. ഈ പരസ്യം സ്‌കൂളിന്‍റെ പ്രശസ്തിയുടെ പേരിലോ ഉയര്‍ന്ന ശമ്പളത്തിന്‍റെ പേരിലോ അല്ല, തികച്ചും സവിശേമായ ഒരു കാരണത്താലാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്.

 

അതായത്, ഈ പരസ്യത്തില്‍ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടില്ല, പക്ഷേ ഒരു ഹിന്‍റ് തന്നിട്ടുണ്ട്. അതില്‍നിന്നും മൊബൈല്‍ നമ്പര്‍ കണ്ടെത്തി വിളിയ്ക്കുക, ശേഷം ജോലിയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം...!! ഗുജറാത്തിലെ ഒരു സ്കൂളാണ് ഇത്തരത്തില്‍ കണക്ക് അദ്ധ്യാപകനെ തേടുന്നതിനായി ഇത്തരമൊരു പരീക്ഷണം അവതരിപ്പിച്ചത്. പരസ്യം ഇപ്പോള്‍ ഇന്‍റർനെറ്റിൽ വൈറലാണ്.  
  
അതായത്, കണക്ക് അദ്ധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യ പടിയായി മൊബൈല്‍ നമ്പര്‍ കണ്ടെത്തുക എന്ന കടമ്പ കടക്കണം...!!

ഹർഷ് ഗോയങ്കയാണ് വിചിത്രമായ ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.  ഈ പരസ്യത്തില്‍ സ്കൂള്‍ അവരുമായി ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ ഒരു ഗണിത സമവാക്യത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചിരിയ്ക്കുകയാണ്...!! ഗുജറാത്തിലെ നവസാരിയിൽ ഉള്ള ഭക്താശ്രമം സ്കൂളാണ് ഇത്തരത്തില്‍  കണക്ക് അദ്ധ്യാപകര്‍ക്കുള്ള ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചത്.  

എന്നാല്‍, ഹർഷ് ഗോയങ്കയുടെ  ട്വീറ്റര്‍ ഹാൻഡിൽ ഇത് ഷെയര്‍ ചെയ്തതോടെ വളരെ പെട്ടെന്നാണ് ഈ പരസ്യം വൈറലായി മാറിയത്...!! നിരവധി ഗണിതശാസ്ത്ര പ്രതിഭകളാണ് നിമിഷങ്ങള്‍ക്കകം ഈ പരസ്യത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന മൊബൈല്‍ നമ്പര്‍ കണ്ടെത്തിയത്...!!

 

രണ്ട് ദിവസം മുന്‍പാണ് ഹര്‍ഷ് ഗോയങ്ക ട്വിറ്ററിൽ ഈ പോസ്റ്റ് പങ്കുവച്ചത്. ഈ ട്വീറ്റ് ഇതുവരെ ഏകദേശം 2 ദശലക്ഷം ആളുകളാണ് കണ്ടത്. കൂടാതെ, ഈ പോസ്റ്റിന് ഏകദേശം 21,000 ലൈക്കുകളും ആയിരക്കണക്കിന് റീട്വീറ്റുകളും ലഭിച്ചു. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ് ഈ പരസ്യം...!! 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

  

Trending News