തിരുവനന്തപുരം: ഇനി പറയുന്നത് ഒരു എഞ്ചിനീയറിംഗ് ബിരുദധാരി തട്ടുകടക്കാരനായതിനെ കുറിച്ചാണ്. തിരുവനന്തപുരം കേശവദാസപുരത്താണ് വിനുവിന്റെ 'ദേ അളിയൻസ് തട്ടുകട'. തട്ടുകടയെന്നു പറഞ്ഞാൽ സാധാരണ തട്ടുകടയല്ല ട്ടോ.. ഇവിടെ കിട്ടുന്ന വിഭവങ്ങൾ കേട്ടാൽ ആരുമൊന്നു ഞെട്ടിപ്പോകും. മുട്ട പൊട്ടിത്തെറിച്ചത്, മുട്ട അള്ളിപിടിച്ചത്, മുട്ടയും പപ്പടവും ചേർത്തുള്ള സ്പെഷ്യൽ കോംബോകൾ തുടങ്ങിയവയാണ് ഇവിടത്തെ രുചികൂട്ടുകളിൽ നിറയുന്നത്. വർഷങ്ങൾ നീണ്ട വ്യവസായ ജീവിതത്തിനു ശേഷമാണ് വിനു തട്ടുകട ജോലിയിലേക്ക് മാറുന്നത്. അറിയാം ദേ അളിയൻസിലെ വിനുവിന്റെ തട്ടുകട വിശേഷങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Thiruvananthapuram Kantharees | പഴങ്കഞ്ഞിയുടെ പെരുമയുമായി തോന്നയ്ക്കലിലെ കാന്താരീസ്; കാന്താരീസിനൊരു പ്രത്യേകതയുണ്ട്; എന്താണ് അതെന്നറിയാം!


കൊല്ലം അഞ്ചൽ സ്വദേശിയാണ് വിനു. വർഷങ്ങളായി കേശവദാസപുരത്ത് തട്ടുകട നടത്തുകയാണ്. വിനുവിന്റെ  തട്ടുകടയിൽ എത്തുന്നവർ സ്പെഷ്യൽ വിഭവങ്ങൾ കഴിക്കാനാണ് എത്തുന്നത്. മുട്ട പൊട്ടിത്തെറിച്ചത്, മുട്ട അള്ളിപിടിച്ചത്, മുട്ട റോസ്റ്റ് അങ്ങനെ നിരവധി രുചികൂട്ടുകളാണ് ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്. 



ഒരു എഞ്ചിനീയറിംഗ് ബിരുദധാരി തട്ടുകട നടത്തിയാൽ എങ്ങനെയിരിക്കുമെന്നുള്ളതിനു ഉത്തമ ഉദാഹരണമാണ് വിനു. പ്രീഡിഗ്രി കഴിഞ്ഞ ശേഷം ഗുജറാത്തിലെ അഹമ്മദാബാദിൽ എൽ ആൻഡ് ഡിയിൽ സിവിൽ എഞ്ചിനീയറിങ് പൂർത്തിയാക്കി. അതിനു ശേഷം  അഞ്ചലിൽ മെഡിക്കൽ റെപ്രെസെന്ററിവ് ആയി ജോലി നോക്കി. തുടർന്ന് കുറച്ചു നാൾ പ്രവാസലോകത്തേക്ക് പോയി. മസ്കറ്റിലും ജോലി നോക്കിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ തട്ടുകട സങ്കല്പവുമായി ഇദ്ദേഹം എത്തുന്നത്. 


Also Read: കളരിയിലും യോഗാഭ്യാസത്തിലും മിടുക്കൻ; ആറര വയസ്സുകാരൻ ആദിത്യൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ!!!


വിനു തന്റെ മക്കൾക്ക് ആഹാരം പാചകം ചെയ്തു കൊടുത്താണ് പുതിയ രുചി വൈവിധ്യങ്ങൾ പരീക്ഷിക്കുന്നത്. കടയിൽ പുതിയതായി എന്ത് വിഭവം ഉണ്ടാക്കിയാലും അത് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും, അതാണ് ദേ അളിയൻസിന്റെ പ്രത്യേകത. കേരളത്തിൽ ആദ്യമായി ഡിജിറ്റൽ ബാങ്കിങ്ങിലൂടെ പണം നൽകുന്ന രീതി അവതരിപ്പിച്ച തട്ടുകടയും ഇതാണ്.



വിനുവിന്റെ അളിയൻ ജോലി നോക്കുന്നത് എയർപോർട്ടിലാണ്. അളിയനോടുള്ള കടപ്പാടിന്റെ ഭാഗമായിട്ടാണ് കടയ്ക്ക് ഇങ്ങനെ പേരിട്ടതെന്ന് വിനു പറയും. ഞായറാഴ്ച കുക്കിങ് ക്ലാസ് വിദ്യാർത്ഥികൾക്കായി എടുത്ത് നൽകാറുണ്ട്. കുട്ടികൾക്കായി ദോശ ചുടാനുള്ള ക്രമീകരണവും ഈ തട്ടുകടയിലുണ്ട്. ന​ഗരത്തിലെ ചുറ്റുവട്ടത്തുള്ള രണ്ട് പ്രധാനപ്പെട്ട കലാലയങ്ങളിലെ കുട്ടികൾ ഉൾപ്പടെ നിരവധി ആളുകളാണ് ഈ  രുചി കൂട്ടുകൾ കഴിക്കാനെത്തുന്നത്. 


Also Read: പോലീസുകാർക്കായി തൊപ്പി നെയ്യുന്ന രാജേന്ദ്രനെ പരിചയപ്പെടാം; മൂന്നരപതിറ്റാണ്ട് നീളുന്ന ജോലിയിൽ മുഴുകി ഈ 64കാരൻ


ജീവിതത്തതിൽ റിസ്ക് എടുത്തിട്ടുള്ളവർ മാത്രമാണ് വിജയിച്ചിട്ടുള്ളത് എന്നാണ് വിനുവിന്റെ പക്ഷം. വേറിട്ട ചിന്താഗതികൾക്കാണ് വിജയമെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. തന്റെ അച്ഛൻ ആയുർവേദ വിഭാഗത്തിൽ മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയിരുന്നു. ഈ മേഖലയിലും വിനു തിളങ്ങി. ഇപ്പോൾ നാലാഞ്ചിറ പാറോട്ടുകോണം തിലക് നഗറിലാണ് താമസം.  കോളേജ് അധ്യാപികയായ ഭാര്യയും കുടുംബവും വിനുവിന് കട്ട സപ്പോർട്ടുമായി രംഗത്തുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.