നല്ല ഫ്രഷ് ജ്യൂസുകൾ കുടിക്കുന്നത് പൊതുവെ ആരോ​ഗ്യത്തിന് വളരെ മികച്ചതാണ്. അതും പഴങ്ങൾ കൊണ്ടുള്ള ജ്യൂസുകൾ ആർക്കാണ് ഇഷ്ടം അല്ലാത്തത്. മധുരം ചേർക്കാതെ ഫ്രൂട്ട് ജ്യൂസുകൾ കുടിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ഇവ കുടിക്കുമ്പോൾ പ്രത്യേക ഒരു ഉന്മേഷം കിട്ടും നമുക്ക്. ക്ഷീണം അകറ്റാനും മറ്റുമാണ് പലരും ജ്യൂസുകൾ കുടിക്കാറുള്ളത്. ഇവയ്ക്ക് മറ്റൊരുപാട് ​ഗുണങ്ങൾ ഉണ്ട്. അതിൽ ഏറ്റവും ​ഗുണമുള്ള ജ്യൂസാണ് പേരയ്ക്കാ ജ്യൂസ്. പേരയ്ക്ക കഴിക്കുമെങ്കിലും പേരയ്ക്കാ ജ്യൂസ് കുടിക്കുന്നവർ കുറവായിരിക്കും. എന്നാൽ കേട്ടോളൂ പേരയ്ക്കാ ജ്യൂസിന് ഒരുപാട് ആരോ​ഗ്യ ​ഗുണങ്ങളുണ്ട്. അത് അറിഞ്ഞാൽ പിന്നെ നിങ്ങൾ ഈ ജ്യൂസ് ചോദിച്ച് വാങ്ങി കുടിക്കും. പേരയ്ക്കാ ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പേരയ്ക്കയിൽ കലോറി വളരെ കുറവാണ്. പോഷക ​ഗുണങ്ങൾ ഒരുപാട് അടങ്ങിയ ഫലം കൂടിയാണ് പേരയ്ക്ക. കലോറി കുറവായതിനാൽ പേരയ്ക്ക ജ്യൂസ് കുടിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും പോലുള്ള അവശ്യ പോഷകങ്ങൾ ലഭിക്കും. കലോറി ഉപഭോഗം കൂടുമെന്ന പേടിയില്ലാതെ നിങ്ങൾ ദിവസവും ഈ ജ്യൂസ് കുടിക്കാൻ കഴിയും. പേരയ്ക്കയിൽ വൈറ്റമിന്‍ സിയും അടങ്ങിയിട്ടുണ്ട്. 


ഒരു വ്യക്തിയുടെ തലച്ചോറിന്റെ ആരോ​ഗ്യത്തിനും പേരയ്ക്കാ ജ്യൂസ് മികച്ചതാണ്. ഇതിൽ ഫോളിക് ആസിഡ് അല്ലെങ്കിൽ വിറ്റാമിൻ ബി -9 അടങ്ങിയിട്ടുണ്ട്. ​ഗർഭിണികൾക്കാണ് ഇത് കൂടുതൽ ശുപാർശ ചെയ്യുന്നത്. കാരണം ഇത് കുഞ്ഞിന്റെ നാഡീവ്യൂഹം വികസിപ്പിക്കാൻ സഹായിക്കും. പേരയ്ക്കയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദവും പിരിമുറുക്കവും ഉത്കണ്ഠയും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കും. 


Also Read: Breast Milk: മുലപ്പാൽ വർധിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ; മുലയൂട്ടുന്ന അമ്മമാർക്കുള്ള സൂപ്പർ ഫുഡുകൾ ഇവയാണ്


 


പേരയ്ക്കയിൽ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മ സൗന്ദര്യത്തിനും ഇത് ഉത്തമമാണ്. ഈ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ മുഖക്കുരു, ചുളുവുകൾ പോലുള്ള ചർമ്മ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. പേരയ്ക്കയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, കരോട്ടിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്നു. പേരയ്ക്ക ജ്യൂസ് ചർമ്മത്തെ തിളക്കമാർന്നതായി നിലനിർത്തും.


ഓറഞ്ചിൽ ഉള്ളതിനേക്കാൾ വിറ്റാമിൻ സി പേരയ്ക്കാ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു. വിറ്റാമിൻ സി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പേരയ്ക്കാ ജ്യൂസ്‌. ഇത് ശരീരത്തിലെ അണുബാധകളെ ചെറുക്കാൻ സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.