Potato Benefits: നമ്മുടെ കാഴ്ചപ്പാടില്‍  'ഗ്രേഡ് ' കുറഞ്ഞ ഒരു ഭക്ഷ്യവിഭവമാണ്   ഉരുളക്കിഴങ്ങ്. കൂടാതെ, ഉരുളക്കിഴങ്ങ് കഴിച്ചാല്‍ വണ്ണം കൂടുമെന്ന ഭയവും ഇതിനെ നമ്മുടെ തീന്‍മേശയില്‍  അവഗണന നേരിടാന്‍ ഇടയാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉരുളക്കിഴങ്ങ് യഥാർത്ഥത്തിൽ പോഷകങ്ങൾ നിറഞ്ഞതാണ് എന്നതാണ് വസ്തുത. ഉരുളക്കിഴങ്ങ് കൊണ്ടുള്ള ധാരാളം പലഹാരങ്ങൾ ഇന്ന് വിപണിയില്‍ ലഭ്യമാണ്. കുട്ടികള്‍ക്കും ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചിപ്സുകളും മറ്റും ഏറെ പ്രിയമാണ്.  


Also Read:  Winter Health Tips: ശൈത്യകാലത്ത് ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തൂ, പ്രതിരോധശേഷി മെച്ചപ്പെടുത്താം


ഉരുളക്കിഴങ്ങിൽ നാരുകളും അന്നജവും അടങ്ങിയിരിയ്ക്കുന്നതിനാല്‍ ഇത്  വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  കൂടാതെ, എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, അയൺ , മഗ്നീഷ്യം, കാൽസ്യം, സിങ്ക് എന്നിവ സഹായിക്കും. 


Aldo Read:  Visceral Fat: തൈര് കഴിച്ചോളൂ, ഈസിയായി വിസറൽ ഫാറ്റ് കുറയ്ക്കാം...!!


രക്തത്തിലടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാനും ഉരുളക്കിഴങ്ങ് സാഹയകമാണ്.  അതായത്, ഹൃദ്രോഗങ്ങളെ ചെറുക്കാനും ഉരുളക്കിഴങ്ങിനു കഴിയുമെന്ന് സാരം. ഉരുളക്കിഴങ്ങില്‍  അടങ്ങിയിരിക്കുന്ന നാരുകളും, വൈറ്റമിൻ സി, ബി6, പൊട്ടാസ്യം എന്നിവ ഹൃദ്രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകും.


ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന പ്രോട്ടീനായ ലെക്റ്റിൻസ് കാൻസർ കോശങ്ങളുടെ വളർച്ച തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സുന്ദരമായ ചര്‍മ്മത്തിനും ഉരുളക്കിഴങ്ങ് പതിവായി ആഹാരത്തിൽ ഉൾപ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചുളിവുകളും പാടുകളുമകറ്റി ചർമം സുന്ദരവും മൃദുലവുമാക്കുന്നു. പെട്ടെന്ന് ക്ഷീണകറ്റാന്‍  ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവം കഴിയ്ക്കുന്നത് സഹായിയ്ക്കും. അതായത് ഇതില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്സ് ആണ് സഹായകമാവുന്നത്. 


അൽഷിമേഴ്‌സ് രോഗികല്‍ ഉരുളക്കിഴങ്ങ്  ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്.  ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും തലച്ചോറിന്‍റെ  പ്രവർത്തനത്തെ സഹായിയ്ക്കുന്നു. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിൻ ബി 6 നാഡീസംബന്ധമായ ആരോഗ്യം നിലനിർത്തുന്നതിന്   സഹായിയ്ക്കുന്നു. 


എന്നാല്‍, ടീപ്പ് ഫ്രൈ ചെയ്ത് ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോ​​ഗ്യത്തിന് ദോഷം ചെയ്യും. എന്നാല്‍, ഒലീവ് ഓയിൽ ഉപയോ​ഗിച്ച് ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.