Winter Health Tips: ശൈത്യകാലത്ത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും, കൂടെക്കൂടെ അസുഖം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന് കാരണം നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധശേഷിക്കുറവാണ്. ഈ അവസ്ഥയില്‍ നിന്നും മോചനം ലഭിക്കണമെങ്കില്‍ നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചേ മതിയാകൂ. നമ്മുടെ ഭക്ഷണക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ പ്രതിരോധശേഷി മികച്ചതായി നിലനിര്‍ത്താന്‍ സഹായിയ്ക്കും. കൂടാതെ, ഫിറ്റ്നസ് നിലനിർത്തുകയും ശൈത്യകാലത്ത് വീണ്ടും വീണ്ടും അസുഖം വരുന്നത് തടയുകയും ചെയ്യുന്നു.
ശൈത്യകാല പച്ചക്കറികള്‍ ശൈത്യകാലത്ത് നമുക്കറിയാം, വിപണിയില്‍ ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും ധാരാളമായി എത്താറുണ്ട്. ശൈത്യകാലാവസ്ഥയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇവ നമ്മുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഈ സമയത്ത് ലഭിക്കുന്ന ചീര, കടുക്, കാബേജ്, ഉലുവ, തുടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തും.
ശൈത്യകാലത്ത് ഗ്രീൻ ടീ കുടിക്കുക ശൈത്യകാലത്ത് ചൂടുള്ള ചായയും കുടിക്കാം. ചായയ്ക്ക് പകരം ഗ്രീൻ ടീയും കഴിക്കാം. കാരണം ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കാണപ്പെടുന്നു, ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
പഴങ്ങൾ കഴിക്കുക ശൈത്യകാലത്ത് ധാരാളം പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും പഴങ്ങളിൽ ധാരാളമായി കാണപ്പെടുന്നു, ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
നട്ട്സ്, ഡ്രൈ ഫ്രൂട്ട്സ് ശൈത്യകാലത്ത് നട്ട്സും ഡ്രൈ ഫ്രൂട്ട്സും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ സമയത്ത്, പോഷകങ്ങളാൽ സമ്പന്നമായ ബദാം, ഉണക്കമുന്തിരി, കശുവണ്ടി, വാൽനട്ട്, എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വിറ്റാമിനുകൾ, മഗ്നീഷ്യം, ഫൈബർ, ഒമേഗ 3, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിവ ഇവയിൽ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കാൻ ഫലപ്രദമാണ്.