Strong Hair: മുടി കൊഴിച്ചില്‍ ഉറക്കം കെടുത്തുന്നുവോ? അല്പം നെല്ലിക്ക എണ്ണ പരീക്ഷിച്ചാലോ


COMMERCIAL BREAK
SCROLL TO CONTINUE READING

Strong Hair: മുടികൊഴിച്ചിലിന് പരിഹാരമായി പണ്ടുകാലം മുതല്‍ക്കേ നെല്ലിക്ക ഉപയോഗിച്ചിരുന്നു. പലരും മുടി കഴുകുന്ന അവസരത്തില്‍ നെല്ലിക്ക അടങ്ങിയ ഷാംപൂ അല്ലെങ്കിൽ നെല്ലിക്ക പൊടി ഉപയോഗിക്കുന്നു. പക്ഷേ, മുടിയുടെ സംരക്ഷണത്തിന് ഏറ്റവും ഉത്തമം നെല്ലിക്ക എണ്ണയാണ്.


കറുത്തിരുണ്ട നീളമുള്ള ആരോഗ്യമുള്ള മുടിയ്ക്ക് ഈ എണ്ണ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിൻ ഇ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുകയും അകാല നരയെ തടയുകയും ചെയ്യുന്നു.


നെല്ലിക്ക ഉപയോഗിച്ച് തയ്യാറാക്കുന്ന നെല്ലിക്ക ഹെയർ ഓയിൽ പതിവായി ഉപയോഗിക്കുന്നത് ശിരോചർമ്മത്തിലെ വീക്കം കുറയ്ക്കുന്നതിനും ശിരോചർമ്മത്തിന്‍റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.


വളരെ ലളിതമായ രീതിയില്‍ നെല്ലിക്ക എണ്ണ വീട്ടില്‍തന്നെ ഉണ്ടാക്കാം.  (How To Make Amla Hair Oil?) 


നെല്ലിക്ക എണ്ണ ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകൾ-


നെല്ലിക്ക 4എണ്ണം  


എള്ളെണ്ണ  ഒരു കപ്പ് 


എക്സ്ട്രാ വെർജിൻ വെളിച്ചെണ്ണ  ഒരു കപ്പ് 


നെല്ലിക്ക എണ്ണ എങ്ങിനെ ഉണ്ടാക്കാം? (How To Make Amla Hair Oil) 


നെല്ലിക്ക എണ്ണ  ഉണ്ടാക്കാൻ, ആദ്യം നെല്ലിക്ക എടുത്ത് അതിനെ നാല് ഭാഗങ്ങളായി മുറിക്കുക. അതിനുശേഷം, ഒരു മണിക്കൂറോളം ഇത് തണലിൽ സൂക്ഷിച്ച് ഉണക്കുക.


അതിനുശേഷം നിങ്ങൾ ഈ നെല്ലിക്കയില്‍  ഒരു കപ്പ്  എള്ളെണ്ണയും  ഒരു കപ്പ്  എക്സ്ട്രാ വെർജിൻ വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.


അതിനുശേഷം തയ്യാറാക്കിയ മിശ്രിതം ഒരു പാനിൽ ഒഴിച്ച് കുമിളകൾ പുറത്തുവരുന്നതുവരെ ചെറു  തീയിൽ നന്നായി വേവിക്കുക.


ആറിക്കഴിയുമ്പോള്‍ ഈ എണ്ണ കടും നിറമുള്ള കുപ്പിയിൽ നിറച്ച് സൂക്ഷിക്കുക. ശേഷം, ഈ എണ്ണ ഒരാഴ്ചയോളം തണുത്ത സ്ഥലത്ത് സൂക്ഷിക്കുക. ഇപ്പോൾ നിങ്ങളുടെ നെല്ലിക്ക എണ്ണ ഉപയോഗിക്കാന്‍ തയ്യാര്‍... 
  


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
 
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.