വളരെ ഫലപ്രദമായ ഒരു ഔഷധമാണ് നെല്ലിക്ക. ആയുർവേദത്തിൽ സാധാരണ രോ​ഗങ്ങൾ മുതൽ ഗുരുതരമായ രോഗങ്ങൾ വരെ ചികിത്സിക്കാൻ നെല്ലിക്ക ഉപയോഗിക്കുന്നു. വാത, പിത്ത, കഫ ദോഷങ്ങൾ മൂലമുണ്ടാകുന്ന രോ​ഗങ്ങൾ സുഖപ്പെടുത്താൻ നെല്ലിക്ക പൊടി എങ്ങനെ ഉപയോഗിക്കാം എന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങൾക്ക് വാത സംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, ദിവസവും 5 ഗ്രാം നെല്ലിക്ക പൊടി എള്ളെണ്ണയിൽ കലർത്തി കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന് മുമ്പോ ശേഷമോ നിങ്ങൾക്ക് ഈ മിശ്രിതം കഴിക്കാം.


ശരീരത്തിൽ പിത്തദോഷത്തിന്റെ അളവ് കൂടുമ്പോൾ ഉദര, ദഹനസംബന്ധമായ അസുഖങ്ങൾ ഉണ്ടാകും. ഉദാഹരണത്തിന്, അസിഡിറ്റി, കുറഞ്ഞ ദഹനം, മലബന്ധം, തലവേദന തുടങ്ങിയ രോഗങ്ങൾ കാരണം ശരീരത്തിൽ പിത്തരസം വർദ്ധിക്കുന്നു. ഈ പ്രശ്‌നങ്ങൾ നിയന്ത്രിക്കാൻ അഞ്ച് ഗ്രാം നെല്ലിക്കപ്പൊടി നെയ്യിൽ കലർത്തി ഭക്ഷണം കഴിച്ച ശേഷം കഴിക്കുക. ഭക്ഷണം കഴിച്ചതിന് ശേഷം കുറഞ്ഞത് 20 മുതൽ 25 മിനിറ്റ് വരെ കഴിഞ്ഞ് ഇത് കഴിക്കാം. 


ശരീരത്തിൽ കഫത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ, ശരീരത്തിന് അലസതയുണ്ടാകും. എപ്പോഴും ഉറക്കവും അലസതയും ഉണ്ടാകുന്നു. ചുമയും ശ്വാസതടസ്സവും വിഷാദരോഗവും ഉണ്ടാകാം. ഈ രോഗങ്ങളെല്ലാം തടയാൻ നെല്ലിക്കപ്പൊടി തേനിൽ കലർത്തി കഴിക്കുക. ഭക്ഷണത്തിന് മുമ്പോ ശേഷമോ നിങ്ങൾക്ക് ഇത് കഴിക്കാം.


നെല്ലിക്കയുടെ ഗുണങ്ങൾ


നെല്ലിക്കയുടെ രുചി തുടക്കത്തിൽ നല്ല കയ്പ്പുള്ളതാണെങ്കിലും പിന്നീട് മധുരമാകും.


ശരീരത്തിലെ പിത്തരസത്തിന്റെ അളവ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുന്നു.


നെല്ലിക്ക ശരീരത്തിൽ തണുപ്പ് വർദ്ധിപ്പിക്കുകയും ചൂടിന്റെ പ്രഭാവം ശമിപ്പിക്കുകയും ചെയ്യുന്നു.


ഉദരരോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് വളരെ ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.