NEW DELHI: അമേരിക്കൻ മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ (donald trump) ചികിത്സക്ക് ഉപയോഗിച്ചിരുന്ന ആൻറി കോവിഡ് കോക്ക് ടെയിൽ ഇന്ത്യയിലെത്തി. ഇതേ ആൻറി ബോഡി ഉപയോഗിച്ച 80 ശതമാനത്തോളം കോവിഡ് രോഗികൾക്ക് രോഗം മൂർച്ഛിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷമാണ് ട്രംപിന് കോവിഡ് ബാധിച്ചത്. തുടർന്ന് ഒരാഴ്ചക്കുള്ളിൽ അദ്ദേഹത്തിൻറെ അസുഖം ഭേദമായി തിരികെ ജോലിയിലേക്ക് മടങ്ങി. അതേസമയം ഡോസിന് 59000 രൂപയാണ് മരുന്നിൻറെ വില. ഒരേ ഒരു ഡോസ് മാത്രമെ ചികിത്സക്ക് ആവശ്യമുള്ളു


ALSO READ: ശ്രദ്ധിക്കുക: മാമ്പഴം കഴിച്ചതിന് ശേഷം ഈ ഭക്ഷണസാധനങ്ങൾ കഴിക്കാൻ പാടില്ല


monoclonal antibody എന്ന് രീതിയിലാണ് ഇത് വികസിപ്പിച്ചെടുത്തിരുക്കുന്നത്. ഇന്ത്യയിലും സാധാരണ വിലയിൽ മരുന്ന് വികസിപ്പിച്ചാൽ അതൊരു വലിയ വിപ്ലവമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.  അപകടനിലയിലുള്ള പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം അങ്ങിനെ ഇത് ഉപയോഗിക്കാം എന്നാണ് കണ്ടെത്തൽ.


ALSO READ: International Tea Day 2021: ഹെർബൽ ചായയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ, ആരോഗ്യത്തോടെ മെലിയാനും സഹായിക്കും


കേരളത്തില്‍ ആല്‍ഫാ ഏജന്‍സീസ് ഉള്‍പ്പെടെ കേരളത്തിലെ നാല് ജീവന്‍രക്ഷാ മരുന്ന് വിതരണ ഏജന്‍സികള്‍ വഴിയാണ് ഇവ വിതരണം ആരംഭിച്ചിരിക്കുന്നത്.ആഗോള മരുന്ന് ഉല്‍പ്പാദകരായ റോച്ചേയും സിപ്ലയും ചേര്‍ന്നാണ് കാസിരിവിമാബ്, ഇംസേവിമാബ് എന്നീ ആന്റി ബോഡികള്‍ ഒരു മില്ലീലിറ്ററില്‍ 120 മില്ലിഗ്രം തുല്യാനുപാതത്തില്‍ ചേര്‍ത്ത് ഇന്‍ജക്ഷന്‍ മരുന്ന് വിപണിയില്‍ എത്തിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.