ചായ നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണ്. രാവിലെ ഉണർന്നതിനുശേഷം ഒരു കപ്പ് ചായ, അത്താഴത്തിന് ശേഷം ഒരു കപ്പ് ചായ, വൈകുന്നേരം ചായ അങ്ങനെയൊക്കെ പോകുന്നു. ഇതിനിടയിൽ കൊറോണ അണുബാധ ആരംഭിച്ചതുമുതൽ ചായ കുടിക്കാത്ത പലരും വ്യത്യസ്ത തരം ചായ കുടിക്കാൻ തുടങ്ങി.
ചിലപ്പോൾ ഉറക്കം വരുത്താൻ ഇഞ്ചി ചായ, പിന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് തുളസി, കുരുമുളക് ചായ. എന്നാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്, ഏറ്റവും നല്ലത് ഗ്രീൻ ടീയും ബ്ലാക്ക് ടീയുമാണ്. ഈ രണ്ട് ചായകൾക്കും ധാരാളം ഗുണങ്ങളുണ്ടെങ്കിലും കൊഴുപ്പ് കുറയ്ക്കുന്നതിനായി ആളുകൾ ഇവ കുടിക്കുന്നു.
ഇതിനിടയിൽ അമിത വണ്ണം കുറയ്ക്കുന്നതിന് വേണ്ടി നിരവധി ഹെർബൽ ടീകളുണ്ട്. ഹെർബൽ ടീ നിങ്ങളുടെ ആരോഗ്യത്തിന്റെ അസ്വസ്ഥകളെ ഇല്ലാതാക്കി നിങ്ങളെ ആരോഗ്യമുള്ളവരാക്കും.
Also Read: BSNL ന്റെ ഏറ്റവും കുറഞ്ഞ 365 ദിവസത്തെ പദ്ധതിയെക്കുറിച്ച് അറിയാം
ഹെര്‍ബല്‍ ടീ ആരോഗ്യത്തിന് വളരെയധികം നല്ലതാണെന്ന് നമ്മളില്‍ പലർക്കും അറിയാവുന്ന കാര്യമാണ്. ആന്റി ഓക്‌സിഡന്റുകളും മറ്റ് ഗുണങ്ങളും അവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തെ നന്നാക്കുകയും കാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ചായ പ്രത്യേകിച്ച് ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും വയറിലെ കൊഴുപ്പിനെ അലിയിച്ചു കളയുന്നതിനും സഹായിക്കുമെന്നാണ് റിപ്പോർട്ട്. ഈ അന്താരാഷ്ട്ര ചായ ദിനത്തിൽ എന്തൊക്കെ ചായകളാണ് നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതെന്ന് നോക്കാം.
ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതിനും ഹെര്‍ബല്‍ ടീ ഉത്തമമാണ്. നിങ്ങള്‍ തടി കുറക്കാന്‍ ശ്രമിക്കുമ്പോൾ ഹെര്‍ബല്‍ ടീ കുടിക്കുന്നത് പ്രത്യേകിച്ചും പ്രയോജനകരമാകാനുള്ള കാരണം ഇത് വളരെ കലോറി കുറഞ്ഞ പാനീയമാണ് എന്നതിനാലാണ്.
ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായതിനു പുറമേ വിവിധതരം ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഹെര്‍ബല്‍ ടീയില്‍ വിശപ്പ് കുറയ്ക്കുന്നതിനും ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ കൊഴുപ്പ് കോശങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്ന അമിതവണ്ണ വിരുദ്ധ ഗുണങ്ങള്‍ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം അഞ്ച് മികച്ച ഹെര്‍ബല്‍ ടീകളെക്കുറിച്ച് അറിയാം.
Also Read: Dark Chocolate കഴിക്കുന്നത് energy വർധിപ്പിക്കും, ഇതിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ അറിയാം..
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല പാനീയങ്ങളിലൊന്നാണ് ഗ്രീന്‍ ടീ (Green Tea). ശക്തമായ ആന്റിഓക്സിഡന്റുകളായ കാറ്റെച്ചിന്‍സ്, എപ്പിഗല്ലോകാടെക്കിന്‍ ഗാലേറ്റ് (ഇജിസിജി) എന്നിവ ഈ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്.
ലോകത്തിലെ തന്നെ ആരോഗ്യകരമായ പാനീയങ്ങളില്‍ ഒന്നായിട്ടാണ് ഗ്രീന്‍ ടീയെ കണക്കാക്കുന്നത്. കൂടാതെ കാന്‍സര്‍ പ്രതിരോധം ഉള്‍പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്നും കണക്കാക്കുന്നു. ഗ്രീൻ ടീ കാമെലിയ സിനെന്‍സിസ് എന്ന ചെടിയുടെ ഇലകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്.
Also Read:
കാമെലിയ സിനെന്‍സിസില്‍ പ്ലാന്റിൽ (Camellia Sinensis Plant) നിന്നുമുള്ള ഈ പരമ്പരാഗത ചൈനീസ് ചായ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും മെറ്റബോളിസം വേഗത്തിലാക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. കൊഴുപ്പ് ഉപാപചയമാക്കാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കുന്ന വലിയ അളവിലുള്ള കാറ്റെച്ചിനുകള്‍ അടങ്ങിയിരിക്കുന്ന ചായയാണ് ഒലോംഗ് (Oolong Tea).
അമിതവണ്ണമെന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ഒലോംഗ് ടീ കഴിക്കാവുന്നതുപോലെ തന്നെയാണ് ഹൃദയ രോഗങ്ങളിൽ നിന്നുള്ള മരണനിരക്ക് കുറയ്ക്കുന്നതിനും ഈ ചായ ഉപകരിക്കും. Hibiscus Tea
ചെമ്പരത്തി ചേർത്ത ചായ ( Hibiscus Tea) ഏറ്റവും ഔഷധ പൂർണ്ണമായ ഒരു ഹെർബൽ ചായയാണ്. ചെമ്പരത്തി പൂക്കൾ ഉണക്കിയെടുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്താണ് ഈ ഔഷധ ചായ തയ്യാറാക്കുന്നത്. ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന ചായ പതിവായി കുടിക്കുന്നത് വഴി ഒരാളുടെ രക്തസമ്മർദ്ദം കുറയ്ക്കുകയും ബാക്ടീരിയകളോട് പോരാടുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ചെമ്പരത്തി ചായയില്‍ ഉയര്‍ന്ന ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ആരോഗ്യം പലവിധത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
കമോമൈല്‍ ചായ (Chamomile Tea) കമോമില്ലയുടെ പൂക്കൾ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. കമോമൈല്‍ ചായയില്‍ ആന്റിഓക്സിഡന്റുകളും അമിതവണ്ണ വിരുദ്ധ ഗുണങ്ങളും ഉള്‍പ്പെടെയുള്ള ഗുണകരമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ചായയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റീഡിപ്രസന്റ് എന്നിവ
അടങ്ങിയിട്ടുണ്ട്.
നല്ല ഉറക്കം ലഭിക്കുന്നതിനും ഈ ചായ സഹായിക്കുന്നുണ്ട്. അതിനാല്‍ ഈ ഹെര്‍ബല്‍ ടീ കുടിക്കുന്നത് ഉറക്കത്തെ പ്രോത്സാഹിപ്പിക്കാനും ഉത്കണ്ഠയും വിഷാദവും ഒഴിവാക്കാനും സഹായിക്കും.
കുരുമുളക് ചായ രുചികരവും ഉന്മേഷദായകവുമായ പാനീയമാണ്. ഇത് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ശരീരത്തെ കൃത്യമായി ആരോഗ്യത്തോടെ സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. സമ്മര്‍ദ്ദം നിങ്ങളുടെ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. കുരുമുളക് ചായയുടെ ശക്തമായ സൗരഭ്യവാസന വിശപ്പ് ഒഴിവാക്കാന്‍ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...