Health News: രാത്രി വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ രോഗങ്ങളെ കരുതിയിരിക്കുക
ഉറക്കം ഒരുപാട് വൈകുന്നത് ശാരീരിക മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കും. ശരീര പുനര്‍നിര്‍മ്മാണത്തിന് സഹായിക്കുന്നതാണ് ഡീപ് സ്ലീപ് അഥവാ ഗാഢനിദ്ര
രാത്രി ഏറെ വൈകി ഉറങ്ങുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുമെന്ന കാര്യം ആരും ഓർക്കാറില്ല. നമ്മുടെ മാനസികാരോഗ്യത്തെ വരെ വൈകിയുള്ള ഉറക്കം ബാധിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ലണ്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ പഠനത്തിലാണ് വൈകിയുള്ള ഉറക്കം നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കണ്ടെത്തിയത്. രാത്രി 1 മണിയ്ക്ക് ശേഷം ഉറങ്ങുന്നത് മാനസിക നിലയെ സാരമായി ബാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഉത്കണ്ഠയും
അതേസമയം ഒരു മണിയ്ക്ക് മുൻപ് ഉറങ്ങുന്നവരുടെ മാനസികരോഗ്യം നല്ലതായിരിക്കുമെന്നും പഠനം പറയുന്നു. ദിവസവും ഏഴ് മണിക്കൂര്‍ വരെ ഉറങ്ങുന്ന 73,88 പേരുടെ വിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. ജോലിക്ക് പോകുന്ന ആളുകൾ രാത്രി വൈകി ഉറങ്ങുമ്പോൾ അവർക്ക് മതിയായ ഉറക്കം ലഭിക്കാതെ പോകുന്നു. ഉറക്കത്തിനായി ശരീരം നിര്‍മ്മിക്കുന്ന മെലാടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തെയാണ് ഇത് തടസ്സപ്പെടുത്തുന്നത്.
Also Read: Hypertension: ഹൈപ്പർടെൻഷൻ കുറയ്ക്കാം, ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ
ഉറക്കം ഒരുപാട് വൈകുന്നത് ശാരീരിക മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കും. ശരീര പുനര്‍നിര്‍മ്മാണത്തിന് സഹായിക്കുന്നതാണ് ഡീപ് സ്ലീപ് അഥവാ ഗാഢനിദ്ര. അതേസമയം ആര്‍ഇഎം (rapid eye movement phase when dreams occur) സ്ലീപ് നിങ്ങളുടെ ഓര്‍മ്മകളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ സഹായിക്കും. വൈകിയുള്ള ഉറക്കത്തില്‍ ഈ നേട്ടങ്ങള്‍ ഒന്നും നിങ്ങൾക്ക് ലഭിക്കില്ല. നിരന്തരം ഉറക്കം ലഭിക്കാത്ത അവസ്ഥ വരുമ്പോൾ ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാതെ വരിക, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതിരിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy