Hypertension: ഹൈപ്പർടെൻഷൻ കുറയ്ക്കാം, ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

രക്ത സമ്മർദ്ദം അമിതമായി ഉയരുന്ന അവസ്ഥയെ ആണ് ഹൈപ്പർടെൻഷൻ എന്ന് പറയുന്നത്. ജീവിതശൈലിയും സ്ട്രെസും ഒക്കെയാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. 

 

ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ഹൈപ്പർടെൻഷൻ നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ഹൈപ്പർടെൻഷൻ കുറയ്ക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം..

 

1 /5

ആപ്പിൾ - ലയിക്കുന്ന നാരുകളാണ് ആപ്പിളിലുള്ളത്. ഇത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.   

2 /5

ബ്രൊക്കോളി - ബ്രൊക്കോളിയിൽ ധാരാളം ഫ്‌ളേവനോയിഡുകളും നൈട്രിക് ഓക്‌സൈഡും അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതാണ്.  

3 /5

ധാന്യങ്ങൾ - കൂടുതൽ ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ഹൈപ്പർടെൻഷനെ നിയന്ത്രിക്കാനാകും.    

4 /5

ഇലക്കറികൾ - പച്ച ഇലക്കറികളിൽ മഗ്നീഷ്യത്തിൻ്റെ അളവ് കൂടുതലാണ്. മ​ഗ്നീഷ്യം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola