Arthritis: ശൈത്യകാലത്ത് സന്ധിവേദന ഗുരുതരമാകുന്നോ; ഭക്ഷണത്തിൽ ഈ മാറ്റങ്ങൾ വരുത്താം
Healthy Diet For Arthritis: കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് വീക്കം കുറയ്ക്കാനും സന്ധിവേദന മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും സഹായിക്കും.
സന്ധിവാതം: ശൈത്യകാലത്ത് നിരവധി രോഗാവസ്ഥകൾ ഉണ്ടാകാറുണ്ട്. ഇവയിൽ ഒന്നാണ് സന്ധിവാതവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ വർധിക്കുന്നത്. ശൈത്യകാലത്ത് സന്ധിവാതവുമായി ബന്ധപ്പെട്ട് അധിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെ എളുപ്പത്തിൽ ഇവ പരിഹരിക്കാൻ സാധിക്കും. കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് വീക്കം കുറയ്ക്കാനും സന്ധിവേദന മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും സഹായിക്കും.
രാവിലെയുള്ള പേശികളുടെ കാഠിന്യം, പ്രകോപനം, സന്ധികളുടെ അസ്വസ്ഥത എന്നിവ ചികിത്സിക്കുന്നതിനായി പലരും ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ അല്ലെങ്കിൽ ഓവർ-ദി-കൌണ്ടർ മരുന്നുകൾ കഴിക്കുന്നുണ്ടാകാം. എന്നാൽ, ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധികളുടെ വേദനയുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കുറയ്ക്കാനും കഴിയുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
ALSO READ: Garlic In Winters: ശൈത്യകാലത്ത് ആരോഗ്യത്തിന് ഗുണം ചെയ്യും വെളുത്തുള്ളി
മഞ്ഞൾ: ഇന്ത്യൻ പാചകരീതിയിൽ സാധാരണമായി ചേർക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. കുർക്കുമിൻ എന്ന രാസവസ്തുവാൽ സമ്പുഷ്ടമാണ് മഞ്ഞൾ. മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തത്തിന് ശരീരത്തിലെ വീക്കം കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
വെളുത്തുള്ളി: വെളുത്തുള്ളിയിൽ ഡയലിൽ ഡിസൾഫൈഡ് അടങ്ങിയിട്ടുണ്ട്. ഇത് പ്രോ-ഇൻഫ്ലമേറ്ററി സൈറ്റോകൈനുകളുടെ ഫലങ്ങൾ പരിമിതപ്പെടുത്തുന്നു. അതിനാൽ, വെളുത്തുള്ളി വീക്കം ചെറുക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ALSO READ: Menstruation: ആർത്തവ ദിനങ്ങളിലെ ഗ്യാസ്ട്രബിൾ, വയറുവീർക്കൽ പ്രശ്നങ്ങൾ നേരിടാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
ഇഞ്ചി: ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ വീക്കം ഉണ്ടാകുന്നത് കുറയ്ക്കുന്നു. ഇത് സന്ധികളിലെ വേദന കുറയ്ക്കാൻ സഹായിക്കുന്നു.
വാൾനട്ട്: വാൾനട്ട് പോഷക സാന്ദ്രവും വീക്കം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ നിറഞ്ഞതുമാണ്. വാൾനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഇത് വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ALSO READ: Hairfall: മുടി കൊഴിച്ചിൽ സമ്മർദ്ദത്തിന്റെയും മോശം മാനസികാവസ്ഥയുടെയും പരിണിതഫലമാണോ?
ചെറി: സന്ധികളിലും പേശികളിലും ഉണ്ടാകുന്ന നീർവീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ചെറി. ആന്തോസയാനിനുകളിൽ നിന്നാണ് ചെറികൾക്ക് കടും ചുവപ്പ് നിറം ലഭിക്കുന്നത്. ഈ ആന്തോസയാനിനുകളും ആന്റിഓക്‌സിഡന്റുകൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുന്നു, ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...