തണുപ്പാകുമ്പോൾ സന്ധിവേദന കൂടുന്നോ? മാറ്റാൻ എളുപ്പമുള്ള ചില വഴികൾ നോക്കാം
തണുപ്പ് കാലമാകുമ്പോൾ സന്ധികളിലെ വേദന കലശലാകും പലർക്കും. ഇത് പലപ്പോഴും ഒരാളുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിച്ചേക്കും.
തണുപ്പ് കാലമാകുമ്പോൾ കൈകളിലെയും കാലുകളിലെയും സന്ധികൾക്ക് വേദന തുടങ്ങും. വേദന എപ്പോഴും ഉണ്ടാകുമെങ്കിലും തണുപ്പ് കാലം ആകുമ്പോൾ വേദനയുടെ കാഠിന്യം കുറച്ച് അധികമാകും. വേദനയ്ക്കൊപ്പം ഒരുതരം മരവിപ്പും ചിലർക്ക് അനുഭവപ്പെടും. ചിലർക്ക് കൈ കാലുകൾ അനക്കാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് വരെ പോകാം. നന്നായി ഭക്ഷണം കഴിച്ചും, വ്യായാമം ചെയ്തും ഒക്കെ ആരോഗ്യം നല്ലത് പോലെ ശ്രദ്ധിക്കുക.
ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ തന്നെ സന്ധിവേദന ബാധിക്കും. വേദന കലശലാകുമ്പോൾ നമുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് മാറും. കാര്‍ബോഹൈഡ്രേറ്റുകള്‍, വറുത്ത ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍, ജങ്ക് ഫുഡ്‌സ് എന്നിവ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. തണുപ്പുകാലത്തെ സന്ധിവേദനകൾ കുറയ്ക്കാൻ ചില മാർഗങ്ങൾ ഇതാ...
തണുപ്പ് കാലത്ത് പുറത്ത് പോകുമ്പോഴും മറ്റും ജാക്കറ്റ്, കൈയുറ, ബൂട്ട്‌സ് തുടങ്ങിയവ ധരിക്കാൻ ശ്രദ്ധിക്കുക. ഇത് തണുപ്പിൽ നിന്ന് അൽപ്പം ശമനം നൽകും. ഇളം ചൂട് ലഭിക്കുന്ന വസ്ത്രങ്ങള്‍ വേണം ഈ സമയത്ത് ഉപയോഗിക്കാൻ.
Also Read: ലോകത്തെ വിറപ്പിക്കാൻ അടുത്ത പകര്‍ച്ച വ്യാധി ഉരുകുന്ന മഞ്ഞില്‍ നിന്ന്; പഠന റിപ്പോർട്ട് പുറത്ത്
രാവിലെ എഴുന്നേൽക്കുന്നത് പൊതുവെ പലർക്കും മടിയുള്ള കാര്യമാണ്. അതും തണുപ്പ് കാലം കൂടിയാകുമ്പോൾ പിന്നെ പറയേണ്ട കാര്യമില്ല. എന്നാൽ സന്ധിവേദനയുള്ളവർ രാവിലെ എഴുന്നേറ്റ് വ്യായാമം ശീലമാക്കാന്‍ ശ്രമിക്കണം. വ്യായാമം എല്ലുകളുടെയും പേശികളുടെയും ശക്തി വര്‍ധിപ്പിക്കുകയും അതുവഴി സന്ധികളിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ ശരീരം ആക്ടീവ് ആയിട്ടിരിക്കും. യോഗ, പൈലേറ്റ്‌സ്, നടത്തം, ഭാരോദ്വഹനം, നീന്തല്‍ എന്നിവ ചെയ്യാൻ ശ്രമിക്കുക. സന്ധികള്‍ അയവുള്ളതാക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സന്ധികളില്‍ സ്വാഭാവിക ലൂബ്രിക്കന്റുകള്‍ പുറത്തുവിടാനും ഇത് സഹായിക്കും.
അമിതവണ്ണം ആയാൽ അത് നിങ്ങളുടെ കാല്‍മുട്ടുകള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം കൊടുക്കും. ഇത് വേദന കൂടാൻ കാരണമാകും. കൃത്യമായ വ്യായാമവും മറ്റും ചെയ്ത് ഭാരം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.
ക്യത്യമായ വ്യായാമം ഇല്ലെങ്കില്‍ അത് അമിതവണ്ണത്തിന് കാരണമായേക്കും. ചെറിയ തോതില്‍ പോലും ഭാരം വര്‍ധിച്ചാല്‍ അത് നിങ്ങളുടെ കാല്‍മുട്ടുകള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കാന്‍ സാധ്യത കൂടുതലാണ്. ഇത് വേദനകള്‍ക്ക് കാരണമാകും.
സന്ധികളുടെ ആരോഗ്യത്തിന് വൈറ്റമിന്‍ ഡി കഴിക്കണം. വൈറ്റമിന്‍ ഡി കുറഞ്ഞാൽ പേശികളിലും സന്ധികളിലും വേദന കൂടും. കൂടാതെ ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ആവശ്യത്തിന് സൂര്യപ്രകാശവും അതുപോലെ ഒമേഗ 3 ഫാറ്റി ആസിഡ് മത്സ്യങ്ങള്‍, മുട്ടയുടെ മഞ്ഞക്കരു, ഓറഞ്ച് ജ്യൂസ്, ധാന്യങ്ങള്‍, ഓട്സ് എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്ന വൈറ്റമിൻ ഡി ലഭിക്കുന്നതിന് സഹായകമാകും. ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ നിങ്ങള്‍ക്ക് വൈറ്റാമിന്‍ ഡി സപ്ലിമെന്റുകളും കഴിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...