ഫോട്ടോക്ക് അശ്ലീല കമന്റിട്ടയാൾക്ക് ഇതിലും മാന്യമായി ആർക്കും മറുപടി നൽകാൻ സാധിക്കില്ല, അശ്വതി ശ്രീകാന്തിന് സൈബർ ലോകത്തിന്റെ കൈയ്യടി
നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് നല്ല മാറിടമെന്ന് അശ്ലീല ചുവയോടയാണ് ഒരാൾ കമിന്റിട്ടത്. അതിന് ഉത്തമവും ഏറ്റവും മികച്ചതുമായി മറുപടിയാണ് അശ്വതി നൽകിയത്
Kochi : ടിവി അവതരാകിയും നടിയുമായി അടുത്തിടെ ഏറ്റവും ശ്രദ്ധേയമായ ഒരാളാണ് അശ്വതി ശ്രീകാന്ത് (Aswathy Sreekanth). ഇന്ന് അശ്വതി ഫേസ്ബുക്ക് പോസ്റ്റിന് (Facebook Post) വന്ന ഒരു കമന്റിന് നൽകിയ മറുപടി സോഷ്യൽ മീഡിയിൽ (Social Media) വലിയോതിൽ ചർച്ചയായിരിക്കുകയാണ്.
ഇപ്പോൾ ശൈലജ ടീച്ചർ കഴിഞ്ഞാൽ സോഷ്യൽ മീഡിയിൽ ഏറ്റവും ചർച്ച ചെയ്യുന്നത് അശ്വതി നൽകിയ മറുപടിയാണ്. ഇത്രയും മികച്ച രീതിയിലും മാന്യമായും ഇതുപോലെ കമന്റിടുന്നവർക്ക് മറുപടി നൽകാൻ സാധിക്കില്ലയെന്നാണ് എല്ലാവരും പറയുന്നത്.
നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് നല്ല മാറിടമെന്ന് അശ്ലീല ചുവയോടയാണ് ഒരാൾ കമിന്റിട്ടത്. അതിന് ഉത്തമവും ഏറ്റവും മികച്ചതുമായി മറുപടിയാണ് അശ്വതി നൽകിയത്.
സൂപ്പർ ആവണമെല്ലോ... ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാൻ ഉള്ളതാണ്! ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടെത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെ ആണ്... !! എന്നാണ് അശ്വതി നൽകിയ കമന്റ.
ALSO READ : നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് Nick Jonas അപകടത്തിൽ പെട്ടു, അപകടം ഷൂട്ടിങിനിടെ
മണിക്കൂറുകൾക്കുള്ളിൽ അശ്വിതിയുടെ കമന്റ് വൈറലാകുകയും ചെയ്തു. എല്ലാവരും അശ്വതിക്ക് പിന്തുണയുമായി എത്തുകയും ചെയ്തു.
ALSO READ : നായാട്ടിലെ അഭിനയത്തിന് Joju വിന് അഭിനന്ദനവുമായി Rajkumar Rao
ഫ്ളവേഴ്സ് എന്ന് മലയാളം പ്രോഗ്രാം ചാനലിൽ അവതാരികയായിട്ടാണ് അശ്വതി മിനി സ്ക്രീനിൽ ശ്രദ്ധേയാകുന്നത്. ഫ്ളവേഴ്സിലെ കോമഡി ഉത്സവത്തിൽ നടൻ സുരാജ് വെഞ്ഞാറുമുടിനൊപ്പമായിരുന്നു അശ്വതി പരിപാടി സംഘടിപ്പിച്ചത്. അതിന് ശേഷം ഫ്ളവേഴ്സിൽ തന്നെ ടെലികാസ്റ്റ് ചെയ്യുന്ന ചക്കപ്പഴം എന്ന സീരിലിലും അശ്വതി ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...